Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിർഷയ്ക്ക് പോലീസിന്റെ ക്ലീൻചിറ്റ് ഇല്ല..! കാര്യങ്ങൾ കുഴപ്പത്തിലേക്ക്.. അന്വേഷണം അന്തിമഘട്ടത്തിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അകത്ത് കിടക്കുന്ന ദിലീപിനോളം തന്നെ ആശങ്കയിലാണ് പുറത്തുള്ള കാവ്യാ മാധവനും നാദിര്‍ഷയും. കേസില്‍ ഇരുവരേയും പ്രതി ചേര്‍ത്തേക്കുമെന്നും അറസ്റ്റ് വരെ നടന്നേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. കാവ്യയും നാദിര്‍ഷയും നിലവില്‍ പ്രതിപ്പട്ടികയില്‍ ഇല്ല. കാവ്യയെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം നാദിർഷയുടെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയില്ല. വിധി എന്തായാലും നാദിര്‍ഷയുടെ സ്ഥിതി പരുങ്ങലിലാണ് എന്നാണ് സൂചന

ക്ലീൻ ചിറ്റ് ഇല്ല

ക്ലീൻ ചിറ്റ് ഇല്ല

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിര്‍ഷയുടെ പങ്ക് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.

തെളിവുകള്‍ സത്യം പറയും

തെളിവുകള്‍ സത്യം പറയും

അതിനര്‍ത്ഥം രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷവും നാദിര്‍ഷ നിരപരാധിയാണ് എന്നുറപ്പിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്നാണ്. കഴിഞ്ഞ ദിവസം നാദിര്‍ഷയെ ചോദ്യം ചെയ്തതിന് പിന്നാലെ പോലീസ് പറഞ്ഞത് തെളിവുകള്‍ സത്യം പറയും എന്നായിരുന്നു.

6 മണിക്കൂർ ചോദ്യം ചെയ്യൽ

6 മണിക്കൂർ ചോദ്യം ചെയ്യൽ

ദിലീപിനൊപ്പം ആദ്യഘട്ടത്തില്‍ ആലുവ പോലീസ് ക്ലബ്ബില്‍ മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയനായ നാദിര്‍ഷയെ വീണ്ടും 6 മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിയോടെ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷ മൂന്ന് മണിയോടെ പുറത്തിറങ്ങി.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനോട് നാദിര്‍ഷ പൂര്‍ണമായും സഹകരിച്ചുവെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറയുന്നത്.

താനും ദിലീപും നിരപരാധി

താനും ദിലീപും നിരപരാധി

നാദിര്‍ഷയില്‍ നിന്നും അറിയേണ്ട കാര്യങ്ങളിലെല്ലാം അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. ഒന്നാം പ്രതിയാ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദത്തിലും നാദിര്‍ഷ ഉറച്ച് നിന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

എന്നാല്‍ സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ വാദം പോലീസ് പൊളിച്ചത് ഫോണ്‍ രേഖകള്‍ ഹാജരാക്കിയാണ്. ജയിലില്‍ നിന്നും പല തവണ സുനി നാദിര്‍ഷയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതായി പോലീസ് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ സഹിതം പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചു.

സുനി വിളിച്ചിരുന്നു

സുനി വിളിച്ചിരുന്നു

തന്നെ പള്‍സര്‍ സുനി വിളിച്ചുവെന്ന കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.ഇതേക്കുറിച്ച് നാദിര്‍ഷ പറയുന്നത് ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയാണ് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ്. വിളിച്ചത് നടിയുടെ കേസിലെ പ്രതിയായ ആളാണ് എന്നാണ് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നാണ് നാദിര്‍ഷയുടെ വാദം.

ദിലീപിനോട് പറഞ്ഞു

ദിലീപിനോട് പറഞ്ഞു

പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെക്കുറിച്ച് താന്‍ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞത് പ്രകാരമാണ് സുനിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് എന്നും നാദിര്‍ഷ മൊഴി ന്ല്‍കിയതായി വിവരങ്ങളുണ്ട്.

കോടതിയെ അറിയിക്കും

കോടതിയെ അറിയിക്കും

ഈ ഫോണ്‍ കോള്‍ പോലീസിന് നല്‍കാന്‍ വേണ്ടിയാണ് റെക്കോര്‍ഡ് ചെയ്തത്. അല്ലാതെ നടിയുടെ കേസുമായി തനിക്കോ ദിലീപിനോ യാതൊരു ബന്ധവും ഇല്ലെന്ന് നാദിര്‍ഷ ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും നാദിര്‍ഷ വ്യക്തമാക്കി.

സുനിക്ക് പണം നൽകിയോ

സുനിക്ക് പണം നൽകിയോ

ഇടുക്കി തൊടുപുഴയില്‍ വെച്ച് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനെന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് 25,000 രൂപ നല്‍കിയിട്ടുണ്ട് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും പോലിസിന് മുന്നില്‍ വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്.

നിരപരാധിയെന്നതിന് തെളിവ്

നിരപരാധിയെന്നതിന് തെളിവ്

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നാണ് നേരത്തെ നാദിര്‍ഷ ആരോപിച്ചിരുന്നത്. തന്നെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അറസ്റ്റ് ചെയ്യാത്തതും താന്‍ നിരപരാധിയാണ് എന്നതിന് തെളിവാണെന്നും നാദിര്‍ഷ പറഞ്ഞു. പലരും പല നുണകളും പറഞ്ഞ് പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നും നാദിര്‍ഷ പറയുന്നു

പോലീസ് ഭീഷണിപ്പെടുത്തുന്നില്ല

പോലീസ് ഭീഷണിപ്പെടുത്തുന്നില്ല

പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ അറസ്റ്റിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറയുന്നു.പ്ര്‌ത്യേകം തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+