കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിനെതിരെ ബിജെപിയുമായി കൈ കോര്‍ത്ത് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിനൊപ്പം വിശ്വാസ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും പിണറായി വിജയന്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തയാളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. എന്ത് വില കൊടുത്തും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്നും പോലീസിനെ ഉപയോഗിച്ച് യുവതികളെ ശബരിമലയിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നുമൊക്കെയായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെപെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

വിഷയത്തില്‍ സിപിഎമ്മിനോടും പിണറായി സര്‍ക്കാരിനോടും യുദ്ധം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ സിപിഎമ്മിനെതിരെ പാലം വലിച്ച് കഴിഞ്ഞു. സിപിഎമ്മുമായി സഖ്യമുള്ള പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎമ്മുമായുള്ള ബന്ധം പിസി ജോര്‍ജ്ജിന്‍റെ ജനംപക്ഷം പാര്‍ട്ടി ഉപേക്ഷിച്ചു. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസും നല്‍കി.പി സി ജോർജ് എൻഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പഞ്ചായത്ത് തലത്തിലെ സഖ്യം. വിവരങ്ങള്‍ ഇങ്ങനെ

 പാലം വലിച്ചു

പാലം വലിച്ചു

സിപിഎമ്മും ജനപക്ഷവും ചേര്‍ന്ന് ഭരിക്കുന്ന പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജനപക്ഷം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് മുന്‍പന്തിയില്‍ നിന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.

 സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

ഭരണത്തില്‍ ഏറുമ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനംപക്ഷം പാര്‍ട്ടിക്ക് നല്‍കുമെന്നാണ് ധാരണ. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം രൂപപ്പെട്ടതോടെയാണ് സിപിഎമ്മിനെതിരെ ജനപക്ഷം രംഗത്തെത്തിയത്.

 വൈസ് പ്രസിഡന്‍റിന്‍റെ രാജി

വൈസ് പ്രസിഡന്‍റിന്‍റെ രാജി

നേരത്തേ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം ജനപക്ഷം നേതാവ് ലിസമ്മ രാജിവെച്ചിരുന്നു.ഇതിന് പിന്നാലെ തന്നെ സിപിഎമ്മിന്‍റെ പ്രസിഡന്‍റായ രമേശ് ബി വെട്ടിമറ്റത്തിനുള്ള പിന്തുണയും ജനപക്ഷം പിന്‍വലിച്ചിരുന്നു.

 ബിജെപിയുമായി ചേര്‍ന്ന്

ബിജെപിയുമായി ചേര്‍ന്ന്

തുടര്‍ന്നാണ് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് ജനപക്ഷം നോട്ടീസ് നല്‍കിയത്. അതേസമയം പ്രസിഡന്‍റ് സ്ഥാനം ജനപക്ഷത്തിന് നല്‍കുന്നത് സംബന്ധിച്ച് യാതൊരു കരാറും ഇല്ലായിരുന്നെന്ന് സിപിഎം പറയുന്നു.

 വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

ജനപക്ഷത്തിന് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുക്കേണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി തിരുമാനം എടുത്തിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ധാരണ ഇല്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

 ധാരണ ഇല്ല

ധാരണ ഇല്ല

പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികള്‍ പങ്കുവെയ്ക്കുന്നതിന് പകരം അഞ്ച് വര്‍ഷം പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിനും അഞ്ച് വര്‍ഷം വൈസ് പ്രസിഡന്‍റ് സ്ഥാനം ജനപക്ഷത്തിനും എന്നായിരുന്നു തിരുമാനം എന്നും സിപിഎം പറയുന്നു.

 കക്ഷിനില

കക്ഷിനില

കോണ്‍ഗ്രസ് 3, ജനപക്ഷം 3, എല്‍ ഡി എഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷി നില.അതിനിടെ യുഡിഎഫിനൊപ്പം ജനപക്ഷം ഭരിക്കുന്ന പൂഞ്ഞാര്‍ സഹകരണ ബാങ്കിനെതിരെ ഇടതുപക്ഷം സമരത്തിലാണ്. ജനപക്ഷവുമായുള്ളബന്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി നേരത്തേ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 അനുകൂല നിലപാട്

അനുകൂല നിലപാട്

ഏരിയാ കമ്മിറ്റികളും ഇത് സംബന്ധിച്ച് അനുകൂല നിലപാട് എടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപിയുമായി ചേര്‍ന്ന് ജനപക്ഷം അവിശ്വാസനത്തിന് നോട്ടീസ് നല്‍കിയത്.

സ്ത്രീവിരുദ്ധ നിലപാട്

സ്ത്രീവിരുദ്ധ നിലപാട്

അതേസമയം സ്ത്രീവിരുദ്ധ നിലപാടുള്ള പാര്‍ട്ടിയുമായി ബന്ധത്തിന് താത്പര്യമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രതികരിച്ചു.തെക്കേക്കര പഞ്ചായത്തില്‍ ജനപക്ഷത്തിലെ ഷൈനി സന്തോഷാണ് പ്രസിഡന്‍റ്.

Recommended Video

cmsvideo
ശബരിമലയില്‍ കാണിക്കയായി അയ്യപ്പന്‍റെ ചിത്രം ചേര്‍ത്ത നോട്ടുകള്‍
തെക്കേക്കരയില്‍

തെക്കേക്കരയില്‍

സിപിഎമ്മിനാണ് ഇവിടെ വൈസ് പ്രസിഡന്‍റ് സ്ഥാനം. വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ഇടയ്ക്ക് വെച്ച് മാറാന്‍ സിപിഎമ്മും ജനപക്ഷവും ധാരണ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചയുണ്ടായിരുന്നു.തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയർമാൻ പി സി ജോർജ് പറഞ്ഞു.

അയിത്തമില്ല

അയിത്തമില്ല

ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ വ്യക്തമാക്കാമെന്നാണ് പി സി ജോർജിന്റ വിശദീകരണം. ഇപ്പോൾ കോൺഗ്രസും ബിജെപിയുമായി സമദൂരമെന്നും ജോര്‍ജ്ജ് പറഞ്ഞു.ബിജെപിയുമായി അയിത്തമില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് സംസ്ഥാന തലത്തില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാവുമോയെന്ന് ഇതുവരെ വ്യക്തമല്ല.

'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

English summary
no confidance motion by bjp and janapaksham against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X