കേരളത്തിന് ഇന്നും ആശ്വാസ ദിനം; കൊറോണ പോസിറ്റീവ് കേസുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ വൈറസ് ബാധയില്ല. ഒപ്പം സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരേയും സംസ്ഥാനത്ത് 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. അതില്‍ 61 പേര്‍ രോഗമുക്തി നേടിയതോടെ 34 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
21724 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 21352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രിയിലുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 33010 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 32315 എണ്ണം രോഗബാധയില്ലായെന്ന് ഉറപ്പായിട്ടുണ്ട്.

സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് നിലവിലുള്ളത്.ഇതില്‍ പുതുതായി ഒന്നും കൂട്ടി ചേര്‍ത്തിട്ടില്ല.
കേരളത്തില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാവുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ രോഗത്തിന്റെ പിടിയിലാണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. 80 ലധികം മലയാളികള്‍ ഇതുവരെ കൊറോണ ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ടത്.
ഇന്ത്യക്കകത്ത് മറ്റ് സംസ്ഥാനങ്ങളിലും മലയാളികളെ രോഗം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇത് വേദനിപ്പിക്കുന്ന അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ കര്‍ണ്ണാടക മഹാരാഷ്ട, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേരെന്നും മുഖ്യമന്ത്രി അറിയിച്ചു.കര്‍ണ്ണാടകയില്‍ നിന്നും 55188 പേരും തമിഴ്‌നാട്ടില്‍ 50862, മഹാരാഷ്ട്ര 22515 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് കൂടാതെ തെലുങ്കാനയില്‍ നിന്നും 6422, ഗുജറാത്ത് 4959 ആന്ധപ്രദേശ് 4338 ദില്ലി 4236, ഉത്തര്‍പ്രദേശ് 3293 മധ്യപ്രദേശ് 2490 ബീഹാര്‍ 1678, രാജസ്ഥാന്‍ 1494, പശ്ചിമ ബംഗാള്‍ 1357, ഹരിയാന 1777, ഗോവ 1075 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് കൂടാതെ ആയിരത്തില്‍ താഴെ മറ്റ് സംസ്ഥാനങ്ങളും ഉണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും 13818 അതിഥി തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ളത്.












Click it and Unblock the Notifications