Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക ആത്മഹത്യ കുടുംബ വഴക്കാക്കി; നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ജോയിയുടെ ഭാര്യ!!

ജോയ് ആത്മഹത്യ ചെയ്തിട്ട് വെള്ളിയാഴ്ച ഒരു മാസം തികയുകയാണ്.

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ ജോയ് ആത്മഹത്യ ചെയ്തച സംഭവത്തിൽ കുടുംബ പ്രശ്നം പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് ജോയിയുടെ ഭാര്യ മോളി പ്രതികരിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവർ പ്രതികരിച്ചു. ആത്മഹത്യയിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റവന്യൂ അഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മോളി.

കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജോയ് ആത്മഹത്യ ചെയ്തിട്ട് വെള്ളിയാഴ്ച ഒരു മാസം തികയുകയാണ്. അതേസമയം ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫിസർക്കും വീഴ്ച പറ്റിയെന്നും. നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോർട്ട്

ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോർട്ട്

കരം സ്വീകരിക്കാത്തതിന്റെ പേരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ ചെമ്പനോട വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് റവന്യു അഡിഷണല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

വിശദമായ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച്

വിശദമായ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച്

അഡിഷണല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ നേരിട്ട് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടരുന്നു.19നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

ആത്മഹത്യ കഴിഞ്ഞ മാസം

ആത്മഹത്യ കഴിഞ്ഞ മാസം

വില്ലേജ് ഉദ്യോഗസ്ഥര്‍ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഴിഞ്ഞ മാസമാണ് ജോയി വില്ലേജോഫിസന് മുന്നില്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ കുറിപ്പിൽ എല്ലാം വ്യക്തം

ആത്മഹത്യ കുറിപ്പിൽ എല്ലാം വ്യക്തം

ആത്മഹത്യ കുറിപ്പില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്ന് പറഞ്ഞിരുന്നു.

പ്രേരണ കുറ്റം

പ്രേരണ കുറ്റം

വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നവും

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നവും

ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫിസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌.

ആത്മഹത്യ ഉണ്ടാകില്ലായിരുന്നു

ആത്മഹത്യ ഉണ്ടാകില്ലായിരുന്നു

നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ വിഷയത്തോട് പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ നടപടിയെടുത്താല്‍ ആത്മഹത്യ ഉണ്ടാകില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+