Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ മരണം: 'രണ്ട് വർഷത്തോളം വീട്ടിലിരുന്നു', കണ്ണ് നിറഞ്ഞ് നടൻ ജാഫർ ഇടുക്കി

കോഴിക്കോട്: മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു.

1

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു.

2

''അങ്ങനെ ഒരു മരണം സംഭവിച്ചപ്പോള്‍ തലേ ദിവസം പോയ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുകയില്ലേ. അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും നാട്ടുകാരുമെല്ലാം ഇതിനെക്കുറിച്ച് വിമര്‍ശിക്കേണ്ടതല്ലേ''. തലേദിവസം വന്നവര്‍ ചേട്ടനെ കൊന്നിട്ട് പോയതാകുമോ എന്നൊക്കെ അനിയന്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

3

''സിനിമാക്കാര്‍ തന്നെ മാറ്റി നിര്‍ത്തിയെന്ന് താന്‍ പറയില്ല. എന്നാല്‍ ആ സമയത്ത് സിനിമ കുറയാനുളള കാരണം പോലീസും കേസുമൊക്കെയായി നടക്കുമ്പോള്‍ സിനിമയിലേക്ക് വിളിച്ചാല്‍ പുള്ളി ഇപ്പോള്‍ ആ പ്രശ്‌നത്തില്‍ നില്‍ക്കുവല്ലേ എന്ന് കരുതി ഒഴിവാക്കുന്നതാണ്'' എന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു. കണ്ണ് നിറഞ്ഞ് കൊണ്ടാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം പറഞ്ഞത്.

4

''ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ''അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുമ്പോള്‍ കരച്ചില്‍ വരുന്നത് എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+