രണ്ടാം വരവ് ദിലീപിന് അത്ര നല്ല‌തല്ല!! ജയലിൽ ശരിക്കും സംഭവിച്ചത്!! പോലീസ് അറിഞ്ഞ് പണിഞ്ഞു?

  • By: venika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജയിലിലേക്കുള്ള രണ്ടാം വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ചരയോടെ ജയിലിലെത്തിയ ദിലീപിന് അത്താഴം മുടങ്ങി.

ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ തടവുകാർക്കുള്ള അത്താഴം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ദിലീപ് പട്ടിണിയായത്. തടവുകാരുടെ കൃത്യമായ കണക്കെടുത്ത് ഭക്ഷണം തയ്യാറാക്കിയിരുന്നതിനാൽ ബാക്കിയും ഉണ്ടായിരുന്നില്ല. നേരത്തെ കിടന്ന രണ്ടാം നമ്പർ സെല്ലിൽ തന്നെയാണ് ദിലീപിനെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്.

ആദ്യ ദിനം പട്ടിണി

ആദ്യ ദിനം പട്ടിണി

രണ്ടാം വരവിലെ ആദ്യം ദിനെ തന്നെ പട്ടിണി കിടക്കാനായിരുന്നു ജനപ്രിയ നായകന്റെ വിധി. ജയിലിൽ വൈകി എത്തിയതിനാൽ ദിലീപിന് ഭക്ഷണം കിട്ടിയില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീണ്ടും ആലുവ സബ് ജയിലിലെത്തിച്ചത്.

അഞ്ച് മണിക്കേ ഭക്ഷണം

അഞ്ച് മണിക്കേ ഭക്ഷണം

തടവുകാർക്കുള്ള രാത്രി ഭക്ഷണം അഞ്ച് മണിക്കാണ് നൽകുന്നത്. റേഷൻ എന്നറിയപ്പെടുന്ന ഭക്ഷണത്തിന്റെ കണക്കെടുപ്പ് നാലു മണിക്ക് മുമ്പ് തന്നെ എടുക്കും. ആ സമയത്ത് ജയിലിലുള്ളവർക്ക് മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ. ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഇതൊക്കെ പൂർത്തിയാക്കി ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു.

കൃത്യം കണക്ക്

കൃത്യം കണക്ക്

ജയിലിലുള്ളവരുടെ കൃത്യമായ കണക്കെടുത്ത ശേഷം ഭക്ഷണം തയ്യാറാക്കുന്നതിനാൽ മിച്ചം ഭക്ഷണവും ഉണ്ടായിരുന്നില്ല. തുടർന്നാണ് ദിലീപിന് പട്ടിണി കിടക്കേണ്ടി വന്നത്. ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ഇന്നലെ.

ഷെയർ ചെയ്യാൻ സഹതടവുകാരൻ

ഷെയർ ചെയ്യാൻ സഹതടവുകാരൻ

ഭക്ഷണം കഴിക്കാൻ വൈകിയ സഹതടവുകാരൻ ദിലീപുമായി ഭക്ഷണം ഷെയർ ചെയ്യാൻ തയ്യാറായിരുന്നു.എന്നാൽ ദിലീപ് നിരസിച്ചെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം നമ്പർ സെൽ

രണ്ടാം നമ്പർ സെൽ

ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പാർപ്പിച്ചിരുന്ന രണ്ടാം നമ്പർ സെല്ലിലാണ് രണ്ടാം വരവിലും പാർപ്പിച്ചിരിക്കുന്നത്. ദിലീപിനെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു ജയിലിലേക്ക് അയച്ചത്.

പോലീസ് മനഃപൂർവം വൈകി

പോലീസ് മനഃപൂർവം വൈകി

വൈകിയാണ് പോലീസ് ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാതിരിക്കാനായിരുന്നു ഇത്. ഇനി തിങ്കളാഴ്ച മാത്രമേ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാവൂ.

കോടതിയിൽ നാടകീയ രംഗങ്ങൾ

കോടതിയിൽ നാടകീയ രംഗങ്ങൾ

ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ് ജയിലിലേക്ക് അയച്ച ദിലീപിനെ വീണ്ടും തിരിച്ചു വിളിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ രണ്ട് ഫോണുകളുടെ ലോക്ക് തുറക്കുന്നതിനായിരുന്നു ഇത്.

English summary
no food for dileep in jail.
Please Wait while comments are loading...