ദിലീപിനെക്കുറിച്ച് മിണ്ടാതെ പൃഥ്വിരാജ്...!! അമ്മയിൽ നേതൃമാറ്റം വേണ്ടെന്ന്..!! എല്ലാം മാറിമറിയുന്നു??

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ സൂപ്പര്‍സ്റ്റാറുകളടക്കം മലയാള സിനിമയിലെ പ്രമുഖര്‍ മൗനം പാലിച്ചപ്പോള്‍ പ്രതികരിക്കാന്‍ കരുത്ത് കാണിച്ചത് യുവതാരങ്ങളാണ്. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് നടന്‍ പൃത്വിരാജ് ആയിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയില്‍ നിന്നടക്കം പുറത്താക്കുന്നതിലും പൃഥ്വി അടക്കമുള്ള താരങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. എന്നാലിപ്പോള്‍ പൃഥ്വി പറയുന്നത് കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നത് സ്വാഭാവികം. പൃഥ്വിരാജിന്റെ പുതിയ പ്രതികരണം ഇങ്ങനെയാണ്.

ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !

ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!

അമ്മയ്ക്കെതിരെ

അമ്മയ്ക്കെതിരെ

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും പൂര്‍ണനിയന്ത്രണമുള്ള താരസംഘടന ആയിരുന്നു അമ്മ. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇരയ്‌ക്കൊപ്പമല്ല എന്ന പ്രതീതി ഉണ്ടാക്കിയതോടെ വനിതാ താരങ്ങള്‍ പ്രത്യേക സംഘടന വരെയുണ്ടാക്കി.

നിലപാടെടുത്ത താരങ്ങൾ

നിലപാടെടുത്ത താരങ്ങൾ

മഞ്ജു വാര്യരെ പോലുള്ള വനിതാ താരങ്ങളെ കൂടാതെ ആക്രമിക്കപ്പെട്ട നടിക്ക് ഏറ്റവും അധികം പിന്തുണ നല്‍കിയവരില്‍ ഒരാള്‍ പൃഥ്വിരാജ് ആയിരുന്നു. ദിലീപ് അറസ്റ്റിലാവുക കൂടി ചെയ്തതോടെ സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്വം അടക്കം ചോദ്യം ചെയ്യപ്പെട്ടു.

മുഖം രക്ഷിക്കാൻ ശ്രമം

മുഖം രക്ഷിക്കാൻ ശ്രമം

നില്‍ക്കള്ളി ഇല്ലാതെ വന്നതോടെയാണ് ദിലീപിനെ പുറത്താക്കി അമ്മ മുഖം രക്ഷിച്ചത്. അതിന് പിന്നാലെ ഇന്നസെന്റും മമ്മൂട്ടിയും അടക്കമുള്ള അമ്മയുടെ മുതിര്‍ന്ന ഭാരവാഹികള്‍ നേതൃമാറ്റത്തിന് ഒരുങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു.

നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല

നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല

പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ അമ്മയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് താരം തള്ളിക്കളയുന്നു. അമ്മയില്‍ താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പൃഥ്വി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലപാടുകളില്‍ മാറ്റം

നിലപാടുകളില്‍ മാറ്റം

അമ്മയുടെ നേതൃസ്ഥാനത്ത് ഇപ്പോഴുള്ളവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേ്ക്കാം. അതിനുത്തരം നേതൃമാറ്റം അല്ലെന്നും പൃഥ്വി പറയുന്നു.

അറസ്റ്റിൽ പ്രതികരണമില്ല

അറസ്റ്റിൽ പ്രതികരണമില്ല

താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അതേസമയം ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അമിതാവേശം കാണിച്ചോ

അമിതാവേശം കാണിച്ചോ

ദിലീപിനെതിരെ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ കാണിച്ചത് അമിതാവേശം ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരുകാലത്ത് പൃഥ്വിരാജിനെതിരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത വിലക്കിന് പിന്നില്‍ ദിലീപായിരുന്നുവെന്നും ഇതിന് പകരമായാണ് പൃഥ്വിരാജിന്റെ ഇടപെടുലുകള്‍ എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കർശന നിലപാടിൽ

കർശന നിലപാടിൽ

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവരും വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.

കുറ്റവാളി ആകില്ല

കുറ്റവാളി ആകില്ല

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേനെയാണ് എടുത്തതെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. ദിലീപിനെ സംരക്ഷിക്കുന്ന അമ്മയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യം ചെയ്തത് കൊണ്ട് കുറ്റവാളി ആകില്ലെന്നായിരുന്നു മറുപടി.

മലക്കം മറിച്ചിലുകൾ

മലക്കം മറിച്ചിലുകൾ

ദിലീപിനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ് കടുത്ത നിലപാടെടുത്ത ആസിഫ് അലി പിന്നെ മലക്കം മറിഞ്ഞിരുന്നു. താനങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു താരത്തിന്റെ വാദം. പൃഥ്വിരാജിന്റെ വാക്കുകളും പഴയ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോക്കാണോ എ്ന്നാണ് ചോദ്യം ഉയരുന്നത്.

English summary
Prithviraj clears his stand on leadership change in AMMA.
Please Wait while comments are loading...