രാജ്ഭവനും ലോക്ഭവനും വേണ്ട; സര്‍ക്കാരും നിയമസഭയും മതി എന്ന് തോമസ് ഐസക്
തിരുവനന്തപുരം: രാജ്ഭവന്റെ പേര് ഇനി മുതല്‍ ലോക്ഭവന് എന്നാക്കി മാറ്റുന്നതില്‍ എന്തു കാര്യം എന്ന് ചോദിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ മന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍മാര്‍ ജനഹിതം മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നതിലെ അനൗചിത്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉചിതമല്ല. പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ ക്യാബിനറ്റിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കേണ്ട ഔപചാരിക സ്ഥാനം മാത്രമാണ് ഗവര്‍ണര്‍. എന്നാല്‍ ജനഹിതത്തെ അട്ടിമറിക്കാനുള്ള ഉപകരങ്ങളായി ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ മാറിയിരിക്കുന്നു എന്നും തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''രാജ്ഭവന്റെ പേര് ലോക്ഭവന് എന്നാക്കിയാല്‍ രാജ്ഭവന് ജനകീയമാകുമെന്നാണ് ഗവര്‍ണര്‍മാരുടെ മിഥ്യാധാരണ. ലോക്ഭവന് ആകണമെങ്കില്‍ ആദ്യം ജനങ്ങളുടെഹിതം മാനിക്കാന്‍ പഠിക്കണം.
ഇന്ത്യ ബഹുപാര്‍ടി വ്യവസ്ഥയുള്ള ഒരു രാജ്യമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്ത നിലപാടുകളുള്ള രാഷ്ട്രീയപാര്‍ടികള്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍വരും. അതതു സംസ്ഥാനങ്ങളിലെ ജനഹിതമാണ് അവിടുത്തെ നിയമസഭകളില്‍ പ്രതിഫലിക്കുന്നത്. ആ നിയമസഭയില്‍ ഭൂരിപക്ഷമുള്ള ക്യാബിനറ്റാണ് സംസ്ഥാനം ഭരിക്കുന്നത്. ക്യാബിനറ്റ് വ്യവസ്ഥയില്‍ ഗവര്‍ണര്‍ ഭരണഘടനയില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ള ഘട്ടങ്ങളിലൊഴികെ ക്യാബിനറ്റിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഔപചാരിക സ്ഥാനം മാത്രമാണ്. എന്നാല്‍ സംസ്ഥാനങ്ങളിലെ ജനഹിതത്തെ അട്ടിമറിക്കാനുള്ള ഉപകരണങ്ങളായി ബിജെപിയുടെ ഗവര്‍ണര്‍മാര്‍ അധപതിച്ചിരിക്കുകയാണ്. രാജ്ഭവന്റെ പേര് മാറ്റി ലോക്ഭവന് ആക്കിയതുകൊണ്ട് ഈ അധപതനം മറച്ചുവയ്ക്കാനാവില്ല.
നിയമസഭ പാസ്സാക്കുന്ന നിയമങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് അനിശ്ചിതമായി ഈ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നത്? എന്തെങ്കിലും കാരണം പറയാനുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി നിയമസഭയ്ക്ക് തിരിച്ച് അയക്കുകയല്ലേ ചെയ്യേണ്ടത്. എന്നിട്ടും നിയമസഭ പാസ്സാക്കുകയാണെങ്കില്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണോയെന്നു നോക്കാന്‍ കോടതികള്‍ ഇല്ലേ?
ഇത് ഏതറ്റംവരെ പോയിരിക്കുന്നുവെന്ന് നോക്കൂ. യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍മാര്‍ ആയിരിക്കണമെന്ന് ഒരു ഭരണഘടനാ വ്യവസ്ഥയുമില്ല. നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഈ അധികാരം. ചാന്‍സലര്‍ സ്ഥാനം കേന്ദ്ര ഭരണ പാര്‍ടിയുടെ ആശയഗതികള്‍ സര്‍വകലാശാലകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ദുരുപയോഗപ്പെടുത്തുന്നൂവെന്നുകണ്ട് നിയമസഭ ഏകകണ്ഠമായി ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നു.
എന്നാല്‍ ജനങ്ങളുടെ ഹിതത്തിനെതിരെ തന്റെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഈ നിയമഭേദഗതിപോലും പിടിച്ചുവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു സ്വതാല്പര്യ വൈരുദ്ധ്യം ഉള്ളതായിട്ടുപോലും ഈ ഗവര്‍ണര്‍മാര്‍ക്ക് തോന്നുന്നില്ല. ഇതൊന്നു മാത്രം മതി രാജ്ഭവനെ ലോക്ഭവനായി പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍.
രണ്ടു ദിവസം മുമ്പാണ് കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്കെതിരെ സുപ്രിംകോടതി അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അതെഴുതിയ കടലാസിന്റെ വില പോലും ഗവര്‍ണര്‍ നല്‍കിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസുമാരായ ജെബി പാര്‍ദിവാലയും കെവി വിശ്വനാഥും ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് വിമര്‍ശനം ഉയര്‍ത്തിയത്.
കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മീതെയാണ് ഗവര്‍ണര്‍ എന്ന ധാര്‍ഷ്ട്യമാണ് ആര്‍ലേക്കര്‍ അടക്കമുള്ളവരെ ഭരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭരണഘടനാസ്ഥാപനങ്ങള്‍ക്കും പുല്ലുവില നല്‍കാത്ത ഗവര്‍ണര്‍മാര്‍, അവരുടെ വീടിന്റെ പേരു മാറ്റി ജനങ്ങളുമായി ചേര്‍ന്നു നില്ക്കാന് പോവുകയാണത്രേ.
കൊളോണിയല്‍ പാരമ്പര്യങ്ങള്‍ തിരസ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പേരുമാറ്റം എന്നാണ് ഔദ്യോഗിക ഭാഷ്യം. ഗവര്‍ണര്‍ സ്ഥാനം തന്നെ കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയല്ലേ? 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ ഗവര്‍ണര്‍ പദവി സംബന്ധിച്ച വ്യവസ്ഥകളാണ് ബിജെപിക്ക് ഇപ്പോള്‍ പഥ്യം. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സത്തയ്ക്കനുസൃതമായി ഗവര്‍ണര്‍ പദവിയെ കാണാന്‍ അവര്‍ തയ്യാറല്ല. കൊളോണിയല്‍ പാരമ്പര്യം തിരസ്കരിക്കുന്നതിന് ഗവര്‍ണര്‍ പദവിയേ വേണ്ടെന്നുവയ്ക്കലാണ്. രാജ്ഭവനും വേണ്ട. ലോക്ഭവനും വേണ്ട. സംസ്ഥാന നിയമസഭയും സംസ്ഥാന സര്‍ക്കാരും മതി.
സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ജനകീയതയുടെ മുഖംമൂടി നല്‍കാനാണ് ഈ 'റീ ബ്രാന്‍ഡിങ്'. ബിജെപി ഗവര്‍ണര്‍മാര്‍ ഇപ്പോള്‍തന്നെ രാജ്ഭവന് കേന്ദ്രീകരിച്ച് ഒട്ടേറെ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫെഡറല്‍ വ്യവസ്ഥയെ അവര്‍ തുരങ്കംവയ്ക്കുകയാണ്. അതിനുള്ള ഒരു ഉപായം മാത്രമാണ് രാജ്ഭവനില്‍ നിന്ന് ലോക്ഭവനിലേക്കുള്ള പേരുമാറ്റം.''
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications