കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ല; നിലപാടിലുറച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിലുറച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. രാഷ്ട്രീയ പ്രസ്താനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും സമസ്തയുടെ നിലപാട് പറയുന്നതും പ്രസിഡന്റും സെക്രട്ടറിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് വര്‍ഷത്തില്‍ ജനനം; കൗതുകമായി ഇരട്ടകള്‍രണ്ട് വര്‍ഷത്തില്‍ ജനനം; കൗതുകമായി ഇരട്ടകള്‍

പ്രമേയ വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവര്‍ത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ji

സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാടെന്നും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ. അതും സ്വാഭാവികമാണ്, പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും അതേപോലെ തന്നെയാണ്. കുട്ടികളെ അത് പഠിപ്പിക്കേണ്ടതില്ല. അവര്‍ക്ക് പല സാധ്യതകളുമുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. പ്രമേയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ മന്ത്രി വി അബ്ദുറഹ്്മാന്‍ രംഗത്തെത്തിയിരുന്നു. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമായുള്ളതാണെന്ന് മന്ത്രി പറഞ്ഞു. സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും അബ്ദുറഹ്‌മാന്‍ വിശദീകരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു, നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം, കേരളത്തെ വിഭജിക്കില്ലകെ റെയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു, നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം, കേരളത്തെ വിഭജിക്കില്ല

അതേസമയം കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തന്റെ അറിവോടെയുള്ളതല്ലെന്ന് വ്യക്തമാക്കി സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ സമസ്തയും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവാനാണ് സാധ്യത.ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നത്. പ്രമേയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചയായി അത് മാറുകയായിരുന്നു.

'മിന്നല്‍ മുരളി ഒറിജിനല്‍' പഠിച്ച കള്ളന്‍; പൊലീസ് നായയെ പോലും വഴിതെറ്റിച്ച സംഭവമെന്ന് പൊലീസ്'മിന്നല്‍ മുരളി ഒറിജിനല്‍' പഠിച്ച കള്ളന്‍; പൊലീസ് നായയെ പോലും വഴിതെറ്റിച്ച സംഭവമെന്ന് പൊലീസ്

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തില്‍ പ്രധാനമായും എടുത്ത് പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിന്റെ കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണെന്നും സമസ്ത പ്രമേയത്തില്‍ പറഞ്ഞിരുന്നു. സമുദായത്തിനുള്ളില്‍ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.

മുമ്പില്ലാത്ത വിധം വിവിധ മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം നടക്കുന്നുണ്ടെന്നും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും സമസ്ത പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇതിനിടെ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു.ഈ മാസം 27 ന് കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് ,ഫെബ്രുവരിയില്‍ നിയമ സഭയിലേക്ക് മാര്‍ച്ച്,പിന്നാലെ പഞ്ചായത്ത് തലത്തില്‍ രാപ്പകള്‍ സമരം എന്നിങ്ങനെയുള്ള സമരമാണ് ലീഗ് പ്രഖ്യാപിച്ചത്,വഖഫ് വിഷയത്തില്‍ സമസ്തയുടെ പണ്ഡിതന്‍മാരെപോലും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുസ്ലീം ലീഗ് നേതൃത്വം കുറ്റപെടുത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
കര്‍ണാടകയിലും കൊവിഡ് മൂന്നാം തരംഗം, കര്‍ശന നിയന്ത്രണം | Oneindia Malayalam

English summary
no one can hijack samastha says Jifri Muthukoya Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X