കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളുടേയും പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടില്ല; വിശദീകരണവുമായി എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാവില്ല എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കു എന്നും സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീല്‍ഡ് സര്‍വ്വേ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് പ്രകാരം ജനുവരി ആദ്യവാരമാണ് ബഫര്‍സോണ്‍ കേസ് സുപ്രീംകോടതി പരിഗണിക്കുക.

dsqdasd

ജൂണ്‍ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കാനുളള സമയപരിധി ഈ മാസം തീരും. സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട് എങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ആ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ജനങ്ങളുടെ എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ ഫീല്‍ഡ് സര്‍വ്വേ നടത്തും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയില്‍ സമര്‍പ്പിക്കാാാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. എ ജിയോടും സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോടും ഇതിന്റെ സാധ്യത തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

അതേസമ.ം ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല എന്നാണ് താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറയുന്നത്. മലമ്പനിയോടും മലപാമ്പിനോടും തോല്‍ക്കാത്തവര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുട്ടുമടക്കില്ല. സഭ നേതൃത്വം സംസ്ഥാന സര്‍ക്കാരിന് എതിരെ പരസ്യമായി ഏറ്റുമുട്ടാന് തീരുമാനിച്ചിരിക്കുകയാണ്.

പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...

തിങ്കളാഴ്ച സഭാ പിന്തുണയോടെ കേരള കര്‍ഷക അതിജീവന സംയുക്ത സമിതി ബഫര്‍സോണിന് എതിരെ ജനജാഗ്രത യാത്രകളില്‍ സംഘടിപ്പിച്ചിരപുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ ആശയക്കുഴപ്പം നീക്കി സ്ഥല പരിശോധന നടത്തണം എന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍ സംശയകരമാണ് എന്നുമാണ് സഭാ നേതൃത്വം ആരോപിക്കുന്നത്. യു ഡി എഫ് ഏറ്റെടുത്ത മറ്റ് സമരങ്ങളുടെ കണക്ക് എന്തായി എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

English summary
No one's home's affected in the buffer zone says CPM's MV Govindan with explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X