Get Updates
Get notified of breaking news, exclusive insights, and must-see stories!

കായൽ കയ്യേറ്റ വിവാദം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ തല്‍ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. വിവാദ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനമെടുക്കാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. തോമസ് ചാണ്ടി വിഷയം സിപിഎം പിന്നീട് വിശദമായി ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി കായല്‍ കയ്യേറ്റം നടത്തിയതായി കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

minister

തോമസ് ചാണ്ടി ഭൂമി കയ്യേറിയതായും നിയമലംഘനം നടത്തിയതായുമുള്ള പരാതികളിലും കളക്ടറുടെ റിപ്പോര്‍ട്ടിലും തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. മന്ത്രിയുടെ രാജി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ നിയമോപദേശത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. തോമസ് ചാണ്ടിക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് സിപിഐ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി കായല്‍ കയ്യേറി ഗുരുതര നിയമലംഘനം നടത്തിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടതോട് കൂടി സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+