കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ കയ്യിലാണേ... സമരം ചെയ്യുമ്പോള്‍ സൂക്ഷിച്ചോ, ശമ്പളം കിട്ടില്ല

ഈ മാസം ശമ്പളം വിതരണം ചെയ്യാനായി കാനറ ബാങ്കില്‍ നിന്നും 50 കോടി രൂപയുടെ വായ്പ കെഎസ്ആര്‍ടിസി തരപ്പെടുത്തിയിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചതായി സൂചന. ഡിഎ കുടിശികയായ 6% ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനും ബുധനാഴ്ച പണിമുടക്ക് അറിയിച്ചിരുന്നു.

ആ ദിവസം പണിമുടക്കുന്ന ജീവനക്കാരെ ഒഴിവാക്കി കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാനാണ് ആലോചന. ഈ മാസം ശമ്പളം വിതരണം ചെയ്യാനായി കാനറ ബാങ്കില്‍ നിന്നും 50 കോടി രൂപയുടെ വായ്പ കെഎസ്ആര്‍ടിസി തരപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള പോര് കടുക്കും.

 ശമ്പളം

ശമ്പളം

കോര്‍പ്പറേഷനിലെ 42,000 ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാന്‍ 80 കോടി രൂപയാണ് വേണ്ടത്. പെന്‍ഷന് 55 കോടി രൂപ വേറെയും വേണം. ഈ സന്ദര്‍ഭത്തിലാണ് ജീവനക്കാരുടെ സമരം.

 ജീവനക്കാര്‍ക്ക്

ജീവനക്കാര്‍ക്ക്

പണിമുടക്ക് പ്രഖാപിച്ചിരിക്കുന്ന ഡെമോക്രാറ്റിക് ഫെഡറേഷന് 27 ശതമാനം തൊഴിലാളികളുടെ പിന്തുണയുണ്ട്.

 ശമ്പളം കൊടുക്കാം

ശമ്പളം കൊടുക്കാം

ട്രാന്‍സ്‌പോര്‍ട് യൂണിയന് പത്ത് ശതമാനത്തിന്റെ പിന്തുണയുണ്ട്. പണിമുടക്കിന്റെ പേരില്‍ രണ്ട് യൂണിയനിലും പെട്ട 37% തൊഴിലാളികളും വിട്ടു നിന്നാല്‍ ബാക്കിയുള്ളവര്‍ക്കായിരിക്കും ശമ്പളം ലഭിക്കുക.

 കാനറ ബാങ്ക് വായ്പ

കാനറ ബാങ്ക് വായ്പ

പണിമുടക്കുന്ന തൊവിലാളികള്‍ക്ക് പുറമെ ഉള്ളവര്‍ക്ക് ശമ്പളം കൊടുക്കുകയാമെങ്കില്‍ കനറാ ബാങ്കില്‍ നിന്ന് ലഭിച്ച 50 കോടി രൂപ കൊണ്ട് കാര്ംയം സാധിക്കും.

 കര്‍ശന നിര്‍ദേശം

കര്‍ശന നിര്‍ദേശം

ജീവനക്കാരുടെ പിഴവ് കാരണം സര്‍വ്വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ യൂണിറ്റ് മേധാവികള്‍ക്ക് കെഎസ്ആര്‍ടിസി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി

കണ്ടക്ടറും ഡ്രൈവറും ഇല്ലാത്ത കാരണത്താല്‍ ദിവസവും ഇരുന്നൂറോളം സര്‍വ്വീസുകള്‍ നിലവില്‍ മുടങ്ങുന്നുണ്ട്.

English summary
No salary for employees to strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X