കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ ഇങ്ങനെ, രാജ്യസഭ സീറ്റ് നൽകുന്നതെല്ലാം ബിജെപിക്ക് പുറത്തുള്ളവർക്ക്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് എംപിമാരുടെ എണ്ണം കൂടി വരികയാണ്. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, തുഷാർ വെള്ളാപ്പള്ളി തുടങ്ങി മൂന്ന് എംപിമാരാണ് ഇപ്പോൾ കേരളത്തിൽ നിന്ന് ബിജെപിക്കുള്ളത്. ഇവരാരും ബിജെപി ടിക്കറ്റെടുത്തവരല്ല എന്നതാണ് പ്രത്യേകത. ഇതിൽ ബിജെപി സംസ്ഥാന ഘടകത്തിന് കലിപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സമ്മർദ്ദഫലമായാണെങ്കിലും തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി കേന്ദ്ര കമ്മറ്റി നൽകുന്ന തലോടലിൽ ബിജെപിയോടൊപ്പം എപ്പോഴും ഒട്ടി നിൽക്കുന്ന എൻഎസ്എസിനും അതൃപ്തിയുണ്ട്. വർഷങ്ങളോളും ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ നോക്കു കുത്തികളാക്കി പുറത്ത് നിന്നുള്ളവരായ അൽഫോൺസ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും ഇപ്പോൾ തുഷാർ വെള്ളാപ്പള്ളിക്കും സീറ്റ് കൊടുക്കുന്നത്. ഇത് സംസ്ഥാന നേതൃത്തെ ചെറുതല്ല നിരാശരാക്കുന്നത്.

കേരള രാഷ്ട്രീയത്തിലേക്ക് കടക്കാൻ

കേരള രാഷ്ട്രീയത്തിലേക്ക് കടക്കാൻ


തങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ ബിജെപിയെ എപ്പേഴും സമ്മർദ്ദത്തിലാക്കുന്ന നിലപാട് സ്വീകരിക്കപുമ്പോൾ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ അണികൾക്കും അമർഷമുണ്ട്. വർഷങ്ങളോളും പയറ്റിയിട്ടും ഒരു സീറ്റിൽ സാന്നിധ്യം അറിയിക്കാൻ മാത്രം കഴിഞ്ഞ ബെജെപി കേരള രാഷ്ട്രീയത്തിൽ കുടിയേറാനുള്ള തന്ത്രമായിട്ടാണ് തുഷാറിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തത്.

രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല

രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല

ചെങ്ങന്നൂരിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാനുള്ള ബിജെപി കേന്ദ്രകമ്മറ്റിയുടെ തന്ത്രം കൂടിയാണ് തുഷാറിന്റെ രാജ്യസഭ സീറ്റ് വാഗ്ദാനം. ബിജെപി ബിഡിജെഎസിനോട് കാട്ടുന്ന പ്രത്യേക മമതയിലുള്ള അതൃപ്തിയിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് എൻഎസ്എസസ് പരസ്യമാക്കിയിട്ടുമില്ല.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ്

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ്

കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്തുകയും മറ്റൊരു 5000 വോട്ടുകൾ കൂടി നേടുകയും ചെയ്താൽ സംസ്ഥാനത്ത് രണ്ടാമത്തെ താമര വിരിയിക്കാൻ ബിജെപിക്ക് കഴിയും. ഇവിടെ 30 ശതമനം നായൻമാരും 20 ശതമാനം ഈഴവരും 10 ശതമാനം പട്ടികജാതിക്കാരുമാണ്. ഇത് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കേരളം പിടിക്കാൻ ഉറച്ച് തന്നെ

കേരളം പിടിക്കാൻ ഉറച്ച് തന്നെ

അതേസമയം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ഇരുപതോളം കോൺഗ്രസ് നേതാക്കളെ രാജിവെപ്പിച്ച് ബിജെപിയിൽ ചേർക്കാനും കേരളം പിടിക്കാനുമുള്ള തന്ത്രങ്ങൾ ബിജെപി മെനയുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനകം തന്നെ പത്തോളം പേർ ഇതിന് തയ്യാറായെന്നും റിപ്പോർട്ടുകളുണ്ട്.

കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

English summary
no seats for bjp leaders as mps, whats the problem with us asks bjp state ledership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X