കേന്ദ്രത്തിൻ ഇനി ഒറ്റകക്ഷി ഭരണം നടക്കില്ല; വ്യാത്യസ്ത കൂട്ടുകെട്ടാകാമെന്ന് എകെ ആന്റണി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേന്ദ്രത്തിൽ ഇനി ഒറ്റകക്ഷി ഭരണം നടക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. അതുകൊണ്ട് തന്നെ മതേതര നിലപാട് ഉയർത്തിക്കാട്ടുന്നവരുമായി കോൺഗ്രസിന് ബന്ധമാകാമെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ കരുണാകരൻ ജന്മശതാബ്ദി ആഘോഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കു പ്രശ്‌നം വരുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാകും. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ വര്‍ഗീയശക്തികള്‍ സംസ്ഥാനത്ത് ഇത്രയധികം വേരോടില്ലായില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുമായി ചേര്‍ന്ന് കെ കരുണാകരന്‍, അച്യുതമേനോന്‍മന്ത്രിസഭ ഉണ്ടാക്കിയത് നമ്മുടെ മുന്നിലുണ്ടെന്നും എകെ ആന്റണി പറഞ്ഞു.

ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട നേതാവ്

ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട നേതാവ്

വിവാദങ്ങള്‍ എന്നും കരുണാകരനൊപ്പമുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം വെല്ലുവിളികളും എതിര്‍പ്പും നേരിട്ട നേതാവും കരുണാകരനാണ്.

പിണക്കത്തേക്കാൾ കൂടുതൽ ഇണക്കം

പിണക്കത്തേക്കാൾ കൂടുതൽ ഇണക്കം

കെ കരുണാകരനുമായി കൂറേ കാലം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇണക്കവും പിണക്കവും ഉണ്ടായിരുന്നു. തനിക്കു പിണക്കത്തെക്കാള്‍ അദ്ദേഹവുമായി ഐക്യത്തിന്റെ മേഖലയായിരുന്നു കൂടുതല്‍.

 എതിർത്തവർക്കും അദ്ദേഹത്തിന് ചുറ്റും കറങ്ങേണ്ടി വന്നു

എതിർത്തവർക്കും അദ്ദേഹത്തിന് ചുറ്റും കറങ്ങേണ്ടി വന്നു

പാര്‍ട്ടിയില്‍ കരുണാകരനെ എതിര്‍ത്തവര്‍ക്കുപോലും അദ്ദേഹത്തിനു ചുറ്റും കറങ്ങേണ്ടിവന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ഡിഐസി എൽഡിഎഫിന് അനുകൂലമാക്കി

ഡിഐസി എൽഡിഎഫിന് അനുകൂലമാക്കി

പ്രതാപകാലത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ടു. ഡിഐസിയുടെ വരവ് കേരളത്തിന്റെ രാഷ്ട്രീയാടിത്തറ എല്‍ഡിഎഫിന് അനുകൂലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവും കൂട്ടികെട്ടണ്ട

സംസ്ഥാനവും കേന്ദ്രവും കൂട്ടികെട്ടണ്ട

സംസ്ഥാനരാഷ്ട്രീയം സംസ്ഥാനത്തിന്റേതായും കേന്ദ്രത്തിലേത് കേന്ദ്രത്തിന്റേതായും വ്യത്യസ്തമായി കാണണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എകെ ആന്റണി പറഞ്ഞു.

വേദിയിൽ പ്രമുഖ നേതാക്കൾ

വേദിയിൽ പ്രമുഖ നേതാക്കൾ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കൾ വേദിയിൽ ഇനിക്കുമ്പോഴാണ് എകെ ബാലനും എകെ ആന്റണിയും തുറന്നടിച്ചത്.

 കൊച്ചി വിമാനത്താവളം ഏറ്റവും വലിയ സംഭാവന

കൊച്ചി വിമാനത്താവളം ഏറ്റവും വലിയ സംഭാവന

കൊച്ചി വിമാനത്താവള നിര്‍മാണത്തിന്റെ പേരില്‍ അദ്ദേഹത്തിനുനേരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ തള്ളിപ്പറഞ്ഞവര്‍ പിന്നീട് അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞുവെന്നും എകെ ആന്റണി പറഞ്ഞു.

English summary
No single party rule in center says AK Antony
Please Wait while comments are loading...