ആലപ്പുഴയിൽ സ്റ്റിറോയിഡ് ഗുളികകളുമായി ഇതരസംസ്ഥാനക്കാരന്‍ എക്‌സൈസിന്‌റെ പിടിയില്‍

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ: 280 സ്റ്റിറോയിഡ് ഗുളികകളുമായി ഇതര സംസ്ഥാനക്കാരന്‍ എക്‌സൈസിന്‌റെ പിടിയില്‍. ജാര്‍ഖണ്ഡില്‍ നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയ മുഹമ്മദ് സൊയബ് അന്‍സാരി (22) ആണ് പിടിയിലായത്. ജിംനേഷ്യത്തില്‍ പരിശീലിക്കുന്നവരും കായികതാരങ്ങളും കൂടുതല്‍ മസില്‍ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന ഗുളികയാണിതെന്നു എക്‌സൈസ് സിഐ വി റോബര്‍ട്ട് പറഞ്ഞു.

medicines

ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം കഴിക്കാവുന്ന ഈ ഗുളികകള്‍ വണ്ടര്‍ ഗുളികകള്‍ എന്ന പേരില്‍ യുവാക്കള്‍ ദുരുപയോഗം ചെയ്യാറുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണു മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് ഹോട്ടല്‍ ജോലി ചെയ്യുന്ന മുഹമ്മദ് അവിടെയുള്ള സുഹൃത്തിനു നല്‍കാന്‍ നാട്ടില്‍നിന്നു കൊണ്ടുവന്നതാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. പ്രിവന്റീവ് ഓഫിസര്‍മാരായ ദിലീപ്, ഫെമിന്‍, എം.കെ. സജിമോന്‍, എന്‍.ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍ അരുണ്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
non state worker caught arrested with steroid tablet from alapuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്