കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ മഴ ശക്തിപ്പെടുന്നു; ജാഗ്രത നിർദ്ദേശം | OneInida Malayalam

തിരുവനന്തപുരം: നാടിനെ പ്രളയത്തില്‍ മുക്കിയ കാലവര്‍ഷത്തിന് ശേഷം കേരളത്തില്‍ വീണ്ടും മഴശക്തമാകുന്നു. തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ പെയ്തു തുടങ്ങി. ഒക്ടോബര്‍ പകുതിയോടെ എത്തേണ്ടിയിരുന്ന തുലാവര്‍ഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തുന്നത്.

<strong>അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും</strong>അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും

വരുന്ന ആറുദിവസത്തോളം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇടിമിന്നലോടെ കൂടിയ മഴക്കാണ് സാധ്യത. തുടക്കത്തില്‍ വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്.

വ്യാപകമായി മഴ ലഭിക്കും

വ്യാപകമായി മഴ ലഭിക്കും

വരുന്ന ആറു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. ചിലയിടങ്ങളില്‍ അതിശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവും കാരണവുമാണ് തുലാമഴ എത്താന്‍ വൈകിയത്.

തമിഴ്‌നാട്ടിലും

തമിഴ്‌നാട്ടിലും

തമിഴ്‌നാട്. തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും തുലാവര്‍ഷത്തില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ഇന്നുപുലര്‍ച്ചെ 14 സെന്റീമീറ്റര്‍ മഴ ലഭിക്കുക.

തുലാമഴ

തുലാമഴ

സാധാരണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയാ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകാറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തില്‍ സജീവമായി മഴ ലഭിക്കും എന്നാണ് കലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍

തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍

തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്തമഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തിയിട്ടുണ്ട്. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.

ജലനിരപ്പ്

ജലനിരപ്പ്

അഗസ്ത്യ വനമേഖല ഉള്‍പ്പടേയുള്ള ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴലഭിച്ചതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം. മഴ തുടരുന്നതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും.

രാത്രി ആരംഭിച്ച മഴ

രാത്രി ആരംഭിച്ച മഴ

കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നെയ്യാറിലെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞാറാഴ്ച്ച് രാവിലെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

പ്രളയാനന്തരം

പ്രളയാനന്തരം

പ്രളയാനന്തരം സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തും. ഇടിമിന്നലോടുകൂടിയാണ് തുലാമഴ എത്താറുള്ളത്. മിന്നലപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത് പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അണക്കെട്ടുകള്‍ നിറയും

അണക്കെട്ടുകള്‍ നിറയും

തുലാവര്‍ഷകാലത്ത് ഇത്തവണ കേരളത്തില്‍ 480 മില്ലി മീറ്റര്‍ മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറയും. സാധാരണയായി ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെയാണ് സംസ്ഥാനത്തെ തുലാമഴക്കാലം.

പ്രളയം

പ്രളയം

എന്നാല്‍ മഴമേഘങ്ങള്‍ ഒക്ടോബറില്‍ പ്രത്യക്ഷപ്പെടാത്തത് കൊണ്ട് സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. അത് കൂടാതെ വടക്ക് കിഴക്ക് നിന്നും തെക്ക് പടിഞ്ഞാറേക്ക് വീശുന്ന വരണ്ട കാറ്റും തുലാമഴ ലഭിക്കേണ്ട കാലത്ത് സംസ്ഥാനത്ത് ചൂട് കൂട്ടി. എടവപ്പാതിക്കാലത്താണ് കേരളത്തെ ആകെ മുക്കിയ പ്രളയമുണ്ടായത്. അന്ന് കേരളത്തിന് അധിക മഴയും ലഭിച്ചു.

എടവപ്പാതിക്കാലത്ത്

എടവപ്പാതിക്കാലത്ത്

എടവപ്പാതിക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മഴ 2039.6 മില്ലി മീറ്റല്‍ ആയിരുന്നു. ആ സ്ഥാനത്ത് കേരളത്തിന് ലഭിച്ചതാകട്ടെ 2515.73 മില്ലി മീറ്റര്‍ മഴയും. അതായത് 23.34 ശതമാനം അധിക മഴ പ്രളയകാലത്ത് കേരളത്തില്‍ പെയ്തു. ഏറ്റവും അധികം ദുരിതം നേരിട്ട ജില്ലകളില്‍ ഒന്നായ ഇടുക്കിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 66.8 ശതമാനം അധികം. പാലക്കാടും അധിക മഴ ലഭിച്ചപ്പോള്‍ കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ മഴ കുറവായിരുന്നു.

English summary
northeast monsoon arrives in kerala and tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X