Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിൽ കൂട്ടപ്പൊരിച്ചൽ; പാർട്ടിയിൽ അവഗണന മാത്രമെന്ന് മെട്രോമാനും ജേക്കബ് തോമസും.

തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വലിയ നേട്ടം കൊയ്യാമെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേരിട്ടായിരുന്നു ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വം തിരുമാനിച്ചതും. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി. പാർട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോലും സംസ്ഥാനത്ത് നഷ്ടപ്പെട്ടു.പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരന് നിലം തൊടാൻ പോലും സാധിച്ചില്ല.

അതേസമയം തോൽവിക്ക് പിന്നാലെ ഇപ്പോൾ പാർട്ടിയിൽ കടുത്ത അവഗണനയാണെന്ന പരാതിയാണ് ഇ ശ്രീധരൻ ഉയർത്തുന്നത്. സംസ്ഥാന നേതൃത്വം അർഹമായ പരിഗണനകൾ നൽകുന്നില്ലത്രേ. ഒപ്പം മുൻ ഡിജിപി ജേക്കബ് തോമസും നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .

1

സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൂടുതൽ പൊതുസ്വതന്ത്രരെ ബിജെപി നേതൃത്വം ഇത്തവണ തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് ഇറക്കിയത്. നടനും എംപിയുമായ സുരേഷ് ഗോപി, മെട്രോമാൻ ശ്രീധരൻ , നടൻ കൃഷണ കുമാർ , ജേക്കബ് തോമസ് തുടങ്ങി നിരവധി പ്രമുഖരായിരുന്നു മത്സരത്തിനിറങ്ങിയത്. എന്നാൽ ജനപ്രിയ താരങ്ങൾ ഇറങ്ങിയിട്ട് പോലും കേരളത്തിൽ ബിജെപിക്ക് രക്ഷയുണ്ടായില്ല.

2

ബിജെപി ഇതര വോട്ടുകൾ അധികമായി നേടാൻ ഇവരിലൂടെ സാധിക്കുമെന്ന കരുതിയ നേതൃത്വം ചില ബൂത്തുകളിലെ കണക്കുകൾ കണ്ട് അമ്പരന്ന സ്ഥിതിയുണ്ടായെന്നായിരുന്നു നേരത്തേ പാർട്ടിയുടെ തന്നെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ. പാലക്കാട് മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ച വെച്ച മെട്രോ മാൻ ഇ ശ്രീധരൻ ഉൾപ്പെടെ ചില ബൂത്തുകളിൽ നിലം തൊട്ടില്ല.

3

പൊതുസ്വതന്ത്രരെ ഇറക്കിയിട്ടും രക്ഷയില്ലെന്നായതോടെ ഇനി കേരളത്തിൽ കരതൊടാൻ എന്ത് തന്ത്രം പ്രയോഗിക്കുമെന്ന ആലോചനയിലാണ് ദേശീയ നേതൃത്വം. അതിനിടയിലാണ് 'കെട്ടിയിറക്കിയവർക്കെതിരെ' തുരത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.സംസ്ഥാന നേതൃത്വത്തിൽ നിന്ന് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നാണ് ഇ ശ്രീധരനും ജേക്കബ് തോമസും ആരോപിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പലരോടും സംസ്ഥാന നേതൃത്വത്തിന്റ നിലപാട് ഇതുതന്നെയാണെന്നും ഇവർ പരാതിപ്പെടുന്നു.

4

അതിനിടെ പരാജയത്തിൽ ബിജെപിയിലും കൂട്ടപൊരിച്ചിലാണെന്നാണ് റിപ്പോർട്ട്. സംഘടന തലത്തിൽ വലിയ പൊളിച്ചെഴുത്ത് നടത്തണമെന്ന ആവശ്യം നേതാക്കൾ ശക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാന നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിനെ സമീപിച്ചിരുന്നു. അന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും കേന്ദ്രമന്ത്രി വി മുരളീധരനെതിരേയുമായിരുന്നു നേതാക്കൾ പരാതി ഉയർത്തിയത്. എന്നാൽ ഉടനടി സംഘടന തലത്തിൽ അഴിച്ചു പണി വേണ്ടെന്ന നിലപാടിലായിരുന്നു ദേശീയ നേതൃത്വം.

'ഗ്ലാമർ ആന്റ് ക്യൂട്ട്നെസ് ഓവർലോഡഡ്'; പൃഥ്വിയെ നോക്കി അമ്പരന്ന് കല്യാണി പ്രിയദർശൻ..ഒപ്പം സുപ്രിയയും ശോഭനയും.. സൈമ അവാർഡ് ചടങ്ങിൽ മിന്നിച്ച് താരം

5

പക്ഷേ ഇപ്പോൾ അഴിച്ചു പണിക്ക് ദേശീയ നേതൃത്വവും ശുപാർശ ചെയ്തുവെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയേയും പുനഃസംഘടനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാ അധ്യക്ഷൻമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും മാറ്റം നടപ്പാക്കണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.

6

സംസ്ഥാനത്തെ 5 ജില്ലകളിലെ അധ്യക്ഷൻമാർ പുറത്തായേക്കും എന്നാണ് റിപ്പോർട്ട്. കോട്ടയം, എറണാകുളം, മലപ്പുറം ,വയനാട്, കണ്ണൂർ ജില്ലാ അധ്യക്ഷൻമാർക്കെതിരെയായിരിക്കും നടപടി ഉണ്ടായേക്കും. തൃശ്ശൂരും സംഘടന തലത്തിൽ പൊളിച്ചെഴുത്തുകൾ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം തിരുവനന്തപുരത്ത് വിവി രാജേഷ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ മാറ്റിയേക്കില്ലെന്നാണ് സൂചന.

7

അതിനിടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കൃഷ്ണദാസ് പക്ഷം എന്നാണ് വിവരം. നേരത്തേ കോഴ കേസിൽ സുരേന്ദ്രനെതിരെ പ്രതികൂട്ടിൽ നിർത്തിക്കൊണ്ടുള്ള ആരോപണങ്ങൾ ഉയർന്നപ്പോൾ മുതൽ അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടി നേതാക്കൾ ഉയർത്തിയിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വം സുരേന്ദ്രനെ ശക്തമായി പിന്തുണച്ചു. എന്നാൽ പാർട്ടിക്ക് തിരിച്ചുവരണമെങ്കിൽ ചില അറ്റകൈ നീക്കങ്ങൾ നടത്തിയേ മതിയാകൂവെന്നാണ് എതിർപക്ഷത്തിന്റെ വാദം.

8

ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കണമെങ്കിൽ പൊതു സ്വീകാര്യനായ നേതാവിനെ പാർട്ടി അമരത്ത് നിയമിക്കണമെന്നതാണ് നേതാക്കളുടെ ആവശ്യം. ഇക്കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നുവെങ്കിലും പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. അതേസമയം അധ്യക്ഷ പദം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാർട്ടിയിൽ അർഹതയുള്ള മുതിർന്ന നേതാക്കൾ സംസ്ഥാന ബിജെപിയെ നയിക്കട്ടേയെന്നാണ് സുരേഷ് ഗോപി നേരത്തേ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.

9

അതിനിടെ കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ മുരളീധരൻ അമിതമായി ഇടപെടുകയാണെന്നും ഇത് പാർട്ടിക്ക് വലിയ രീതിയിൽ ദോഷം വരുത്തുമെന്നുമാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. എന്നാൽ മുരളീധരന്റെ ഇടപെടലിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയില്ലെന്ന സൂചനയാണ് ഉള്ളത്. നേരത്തേയും മുരളീധരനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയും ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നില്ല.

10

അതേസമയം താഴെ തട്ടിൽ ഉടൻ അഴിച്ച് പണി നടത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ഉയർന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണം പഞ്ചായത്ത് തലം മുതൽ പ്രവർത്തനമില്ലാത്തതാണെന്നും അതിനാൽ പാർട്ടിയെ കെട്ടിപടുക്കുന്നതിനായി മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണമെന്നുമാണ് ആവശ്യം. സംഘടന പ്രവർത്തനം സജീവമാക്കുന്നതിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
    What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+