കീഴടങ്ങാതെ സെൻകുമാർ; പോലീസ് ആസ്ഥാനത്ത് ഒരു ഡിജിപി മതി, ഉത്തരവുകൾ നടപ്പിലാക്കാതെ ജീവനക്കാർ!!

  • By: Ashay
Subscribe to Oneindia Malayalam

തിരുവന്തപുരം: പോലീസ്​ ആസ്ഥാനത്ത്​ രണ്ട്​ 'ഡിജിപി'​മാ​ർ വേണ്ടെന്നും തന്റെ ഉത്തരവുകൾ മാത്രം അവിടെനടപ്പാക്കിയാൽമതിയെന്നുമുള്ള കർശനനിലപാടിലേക്ക്​ ഡിജിപി നീങ്ങുന്നു. അതിനാൽ പോലീസ് ആസ്ഥാനത്തെ ഫയലുകൾ താൻ കണ്ടതിന് ശേഷം മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് ഡിജിപി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പേഴ്സണൽ സ്റ്റാഫിനെ മാറ്റാനുള്ള സർക്കാർ നിർദേശം അംഗീകരിച്ച ഡിജിപി ടിപി സെൻകുമാർ മറ്റ് കാര്യങ്ങളിൽ കീഴടങ്ങില്ലെന്ന് വ്യക്തമാകുന്നു.

അതേസമയം സെൻകുമാർ സർവ്വീസിൽ ഇനി ദിവസങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും നിർദേശങ്ങളും ഉത്തരവുകളും നടപ്പിലാക്കേണ്ടതില്ലെന്ന തീരുമാനത്തിലണ് ഉദ്യോഗസ്ഥ-ജീവനക്കാരുൾപ്പെട്ട സംഘമെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകള്ഡ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിൽ നിന്നുള്ള രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന കർശന നിർദേശം ഡിജിപി നൽകിയിട്ടും അത് നടപ്പിലാക്കാൻ ജീവനക്കാർ ഇതുവരെ തയ്യാറായിട്ടില്ല‌.

TP Senkumar

പോലീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ, വിശദാംശങ്ങൾ എന്നിവ സൂക്ഷിക്കുന്നത് ടി ബ്രാഞ്ചിലാണ്. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ ജെ തച്ചങ്കരി, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെട്ട ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങളും ഈ സെക്ഷനിലുണ്ട്. താനാണ് പോലീസ് ആസ്ഥാനത്തിന്റെ മേധാവിയെന്നും തന്റെ അധികാര പരിധിയിലാണ് ടി ബ്രാഞ്ച് വരുന്നതെന്നും അതിനാൽ തന്റെ ഉത്തരവ് നടപ്പാക്കുക തന്നെ വേണമെന്നുള്ള നിലപാടിലാണ് ഡിജിപി ടിപി സെൻകുമാർ.

English summary
Not need two DGP in police head quarters
Please Wait while comments are loading...