കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധ്യക്ഷനാകില്ല, കട്ടായം പറഞ്ഞ് സുരേഷ് ഗോപി, കെ സുരേന്ദ്രന് പകരം വത്സൻ തില്ലങ്കേരിയോ? ആകാംഷ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബിജെപി നേതൃത്വത്തില്‍ അഴിച്ച് പണിയുണ്ടായേക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ കൊടകര കുഴല്‍പ്പണ വിവാദവുമാണ് കാലാവധി തികയും മുന്‍പ് കെ സുരേന്ദ്രന്റെ പ്രസിഡണ്ട് സ്ഥാനത്തെ ത്രിശങ്കുവിലാക്കിയിരിക്കുന്നത്. കേരളത്തില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ചാണ് ദേശീയ നേതൃത്വം പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ നിയോഗിച്ചത്.

എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെയുളള ഒരു സീറ്റും സംസ്ഥാനത്ത് നഷ്ടമായി. കൊടകര കുഴല്‍പ്പണക്കേസ് പാര്‍ട്ടിയെ നാണംകെടുത്തി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലും കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. സുരേന്ദ്രന് പകരമായി രണ്ട് നേതാക്കളുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും ഉയരുന്നത്.

'പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്'; കാരണം പറഞ്ഞ് പിസി ജോർജ്'പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്'; കാരണം പറഞ്ഞ് പിസി ജോർജ്

1

തൃശൂരില്‍ മത്സരിച്ച് തോറ്റെങ്കിലും സമീപകാലത്ത് കേരളത്തില്‍ ബിജെപിയുടെ മുഖമായി മാറിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. വിവാദങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒക്കെയായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഒക്കെ സുരേഷ് ഗോപി നിറഞ്ഞ് നില്‍ക്കുന്നു. രാഷ്ട്രീയത്തിന് അപ്പുറത്തുളള പിന്തുണ പലയിടത്ത് നിന്നും സുരേഷ് ഗോപിക്ക് കിട്ടുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്റെ കസേരയിലേക്ക് കണ്ണ് വെച്ചാണ് സുരേഷ് ഗോപിയുടെ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

2

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ വളര്‍ന്ന് വന്ന നിരവധി നേതാക്കളുണ്ട്. അവരില്‍ ഒരാളാകണം അധ്യക്ഷന്‍. പാര്‍ട്ടിയെ നയിക്കേണ്ടത് നാളെ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നവരെ പോലും മനസ്സിലാക്കാന്‍ പറ്റുന്ന തഴക്കവും പഴക്കവും ഉളള നേതാക്കളാണ്. ഒരു സിനിമാ നടനല്ല ആ സ്ഥാനത്തേക്ക് വരേണ്ടത് എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

3

തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണം എന്ന് മോദിയും അമിത് ഷായും ആഗ്രഹിക്കില്ല. കെ സുരേന്ദ്രനും വി മുരളീധരനും ആവശ്യപ്പെട്ടാലും അധ്യക്ഷ പദവി ഏറ്റെടുക്കില്ല. സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്നിലുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ ഈ സ്ഥാനത്തേക്ക് പ്രധാനമായും ഉയരുന്നത് രണ്ട് പേരുകളാണ്.

4

ബിജെപിക്ക് പുറത്ത് നിന്ന് ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരിയെ പാര്‍ട്ടിയെ നയിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം ആര്‍എസ്എസിലും ബിജെപിയിലും വന്‍ സ്വീകാര്യത ഉളള നേതാവാണ് വത്സന്‍ തില്ലങ്കേരി. എന്നാല്‍ സംഘടനാ സംവിധാനങ്ങള്‍ക്ക് പുറത്ത് വത്സന്‍ തില്ലങ്കേരിക്ക് കാര്യമായ സ്വാധീനമോ സ്വീകാര്യതയോ ഇല്ല.

5

വത്സന്‍ തില്ലങ്കേരി അല്ലെങ്കില്‍ പരിഗണനയിലുളള മറ്റൊരു പേര് എംടി രമേശിന്റെതാണ്. കഴിഞ്ഞ തവണ അവസാന ഘട്ടം വരെ എംടി രമേശിന്റെ പേര് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. എംടി രമേശിനെ അധ്യക്ഷനാക്കുന്നത് പാര്‍ട്ടിയില്‍ വീണ്ടും ഗ്രൂപ്പ് വഴക്കിന് കാരണമാകാനുളള സാധ്യതയുണ്ട്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയതില്‍ കൃഷ്ണദാസ് പക്ഷം വന്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. പിന്നീട് ശോഭാ സുരേന്ദ്രനെ പോലുളള നേതാക്കള്‍ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തി.

6

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കിയത്. 35 സീറ്റും ഭരണവും എന്നതായിരുന്നു സുരേന്ദ്രന്റെ അവകാശവാദം. എന്നാല്‍ കയ്യില്‍ ആകെയുണ്ടായിരുന്ന നേമം സീറ്റ് ഇക്കുറി ബിജെപിക്ക് നഷ്ടപ്പെട്ടു. എന്ന് മാത്രമല്ല 2 ശതമാനം വോട്ടും പാര്‍ട്ടിക്ക് കുറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് കളികള്‍ക്കെതിരെ അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷം നിലനില്‍ക്കുന്നത് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

7

ബിജെപിയുടെ 5 ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പാര്‍ട്ടിയുടെ തോല്‍വി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുമായി ദേശീയ നേതൃത്വത്തെ കാണുന്നതിനായി കെ സുരേന്ദ്രനും സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷും ദില്ലിയിലുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന നേതൃതലത്തിലെ മാറ്റങ്ങള്‍ കേന്ദ്രം തീരുമാനിക്കുക. ഡിസംബറിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനമെടുത്തേക്കും എന്നാണ് കരുതുന്നത്.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Not ready to be BJP president, Says Suresh Gopi, BJP considering two other names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X