കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിഷേധ വോട്ട് കൂടുതല്‍ മലപ്പുറത്ത്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടുകള്‍ രേഖപ്പെടുത്താനുളള അവകാശം വോട്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. നിഷേധ വോട്ട് അഥവാ നോട്ടയ്ക്ക് പല സംസ്ഥാനങ്ങളിലും നിര്‍ണാ്യക പങ്ക് വഹിയ്ക്കാന്‍ കഴിഞ്ഞു.കേരളത്തില്‍ മലപ്പുറത്താണ് ഏറ്റവും അധികം നിഷേധ വോട്ട് രേഖപ്പെടുത്തിയത്. 21829 വോട്ടുകളാണ് ഇവിടെ നിഷേധ വോട്ടായി പതിച്ചത്. രണ്ടാം സ്ഥാനത്ത് ആലത്തൂര്‍ മണ്ഡലമാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്തും.

ആലത്തൂര്‍ മണ്ഡലത്തില്‍ 21417 വോട്ടുകളാണ് നോട്ടയായി പതിച്ചത്. ഏറ്റവും കുറവ് നോട്ട വോട്ട് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലാണ്. 3340 വോട്ടുകള്‍ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്.

Malappuram

മലപ്പുറം മണ്ഡലത്തില്‍ നോട്ട വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചില്ലെന്ന് വേണം പറയാന്‍. ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചെങ്കിലും ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ മലപ്പുറം സ്ഥാനാര്‍ത്ഥി ഇ അഹമ്മദിന് കഴിഞ്ഞു. എന്നിരുന്നാലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോട്ട വോട്ട് ലഭിച്ചത് രാഷ്ട്രീയപാര്‍ട്ടികള്‍ വിലയിരുത്തുമെന്ന് ഉറപ്പ്.ആലത്തൂര്‍ മണ്ഡലത്തിലും നോട്ട തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചില്ല. എന്നിരുന്നാലും ഇരുപതിനായിരത്തിലധികം നിഷേധ വോട്ടുകള്‍ ഉണ്ടായത് ചര്‍ച്ചകള്‍ക്ക് വഴി തെളിയ്ക്കും.

കടുത്ത മത്സരം നടന്ന ഇടുക്കിയില്‍ 12, 338 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ 10,050 നിഷേധ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 6,924 നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി.പാലക്കാട് മണ്ഡലത്തില്‍ 11,292 നിഷേധ വോട്ടുകള്‍ രേഖപ്പെടുത്തി. വയനാട് 10,735, കോഴിക്കോട് 6379, ചാലക്കുടി 10,552, പത്തനംതിട്ട 16539, കോട്ടയം 10762, വടകര 6,407, എന്നിങ്ങനെയാണ് നോട്ട രേഖപ്പെടുത്തിയത്.

English summary
NOTA clicked in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X