കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പറയുന്നത് തള്ളി കളയാന്‍ വരട്ടെ; കേരള മന്ത്രിക്ക് സഹകരണ ബാങ്കില്‍ കള്ളപ്പണം?

മന്ത്രിക്ക് മാത്രമല്ല നിരവധി പ്രമുഖ നേതാക്കള്‍ക്കും സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കളയാന്‍ കഴിയാത്ത തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കേരളത്തിലെ ഒരു മന്ത്രിക്ക് തലസ്ഥാനത്തെ പ്രമുഖ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടികണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്.

മന്ത്രിക്ക് മാത്രമല്ല നിരവധി പ്രമുഖ നേതാക്കള്‍ക്കും സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച എട്ടാം തീയ്യതി ജില്ലയിലെ സായാഹ്ന ശാഖകളുള്ള ബാങ്കുകളില്‍ നിന്ന് അന്ന് രാത്രി വന്‍തോതില്‍ നിക്ഷേപവും കറന്‍സി മാറ്റവും നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശാഖകള്‍ അടച്ചത്

ശാഖകള്‍ അടച്ചത്

ചില ശാഖകളില്‍ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. രാത്രി വൈകിയാണ് പല ശാഖകളും അടച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിശോധന

പരിശോധന

രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലാണ് ആദായ നികുതിവകുപ്പ് ബാങ്കുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് തിരുമാനിച്ചത്.

 അന്വേഷണം

അന്വേഷണം

നൂറോളം ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

 മന്ത്രിയുടെ പേരിലും ബിനാമിയുടെ പേരിലും

മന്ത്രിയുടെ പേരിലും ബിനാമിയുടെ പേരിലും

മന്ത്രിയുടെ പേരിലും ബിനാമിയുടെ പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

 നിക്ഷേപം

നിക്ഷേപം

ചില റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

 ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

ഭരണ കക്ഷിയിലെ ചില നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള കരുതി കൂട്ടിയുള്ള ശ്രമമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.

English summary
Minister and CPM leaders trouble in Enforcement enquiry for black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X