തരൂരിനെതിരെ പരാമര്‍ശം; വിജയകുമാറിന് നോട്ടീസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയും ആയ ശശി തരൂരിനെതിരെ വിവാദ പരമര്‍ശം നടത്തിയ സിപിഎം നേതാവ് എം വിജയകുമാറിന് നോട്ടീസ് അയച്ചു. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വരണാധികാരിയാണ് നോട്ടീസ് അയച്ചത്. സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ എംഎല്‍എക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ശശി തരൂരിന് സ്ത്രീ പീഡനത്തില്‍ ഡോക്ടറേറ്റ് ലഭിക്കും എന്നതായിരുന്നു വിജയകുമാറിന്റെ വിവാദ പരാമര്‍ശം. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെതിരേയും വിജയകുമാര്‍ രൂക്ഷമായ ഭാഷയില്‍ ആണ് സംസാരിച്ചത്. രക്തദാഹിയുടെ പുറത്ത് ആട്ടിന്‍ തോലല്‍ അണിഞ്ഞ കാരണവരാണ് രാജഗോപാല്‍ എന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്.

മാര്‍ച്ച് 18 ന് തിരവനന്തപുരത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു വിജയകുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍. തരൂരിനെതിരെ വിഎസ് സുനില്‍കുമാര്‍ എംഎല്‍എ നേരത്തെ തന്നെ സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വിജയകുമാറിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഒ രാജഗോപാല്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വിജയ കുമാറിന്‍റേയും സുനില്‍ കുമാറിന്‍റേയും മറുപടി ലഭിച്ചതിന് ശേഷം പരാതിയില്‍ തുടര്‍ നടപടികളെടുക്കും.












Click it and Unblock the Notifications