Get Updates
Get notified of breaking news, exclusive insights, and must-see stories!

ആട് ആന്‍ണിയായും ശെല്‍വരാജായും സ്ത്രീകളുടെ മുമ്പിലെത്തി, അമ്മയേയും മകളെയും ഭാര്യമാരാക്കി

പാലക്കാട്: പോലിസുക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ആട് ആന്റണിക്ക് സ്ത്രീകളെ വീഴ്ത്തുന്നതിലും മിടുക്ക് കാണിച്ചിട്ടുണ്ട്. ഇയാള്‍ക്ക് സ്ത്രീകള്‍ എന്നും ദൗര്‍ബല്യമായിരുന്നു. അതുകൊണ്ടു തന്നെ അമ്മയേയും മകളെയും ആട് ആന്റണി ഭാര്യമാരാക്കി. ബിനിനസ്സുക്കാരനായും കംപ്യുട്ടര്‍ പ്രൊഫഷണലായും ജാതിയും മതവും മാറ്റി ചുറുചുറുക്കുള്ള കല്യാണ പയ്യനായാണ് ആട് ആന്റണി സ്ത്രീകള്‍ക്ക് മുമ്പില്‍ എത്തുന്നത്.

ഒരോ കവര്‍ച്ചയ്ക്കും വേണ്ടിയും സ്ത്രീകളെ വശീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കലായിരുന്നു ആട് ആന്റണിയുടെ പതിവ്. ഇതുകൂടാതെ ഒന്നിലധികം സത്രീകളെ ഒരേ വീട്ടില്‍ താമസിപ്പിക്കാറുമുണ്ടായിരുന്നു. ഇത് കവര്‍ച്ചയ്ക്കുള്ള വഴികൂടിയായിരുന്നു. 2012 ല്‍ ആട് ആന്റണിയെ അന്വേഷിച്ച് ഉള്ളൂരിലെ വീട്ടില്‍ പോലിസ് എത്തിയപ്പോള്‍ അവിടെ ഇയാള്‍ക്ക് ഗിരിജയും ശ്രീകലയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. ഇവിടെ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീകല പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. തിരുവനന്തപുരം അട്ടകുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് ശ്രീകല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

antony

ഇതു കൂടാതെ കോയമ്പത്തൂരില്‍ ബിന്ദുവെന്ന സ്ത്രീയും ഇയാളുടെ ഭാര്യയാണ്. ശെല്‍വരാജ് എന്ന പേരിലാണ് ഇയാള്‍ കോയമ്പത്തുരില്‍ അറിയപ്പെട്ടത്. ബിന്ദുവിന്റെ സഹോദരി ഭര്‍ത്താവ് വഴിയാണ് ഇയാളെ ബിന്ദു പരിചയപ്പടുന്നത്. ആട് ആന്‍ണിയുടെ ഓരോ വിവാഹത്തിനും ബന്ധക്കുളെയും പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരുന്നു. മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.

ആട് ആന്റണിയുടെ ഭാര്യമാരായ ശ്രീകലയും ഗിരിജയും ജയിലില്‍ കഴിയുമ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്. ശ്രീകല ആട് ആന്റണിയുടെ ഇഷ്ട ഭാര്യയായ സൂസന്റെ മകളാണ്. പോലിസ് മണിയന്‍ പിള്ളയെ കൊലപ്പെടുത്തി ശേഷം കേരളം വിടുമ്പോള്‍ ഇയാള്‍ക്കൊപ്പം സൂസനും ഉണ്ടായിരുന്നു. എന്നാല്‍ പോലിസ് പിടക്കപ്പെടുമെന്നായപ്പോള്‍ സൂസനെ വഴിയിലുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എന്നാല്‍ ആന്റണിയോടപ്പം കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഭാര്യമാരെയും കസ്റ്റഡിയില്‍ എടുക്കാന്‍ കേസന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട് ഇതിനായി പോലിസ് വലവിരിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+