'സ്വന്തം വാപ്പയാണെങ്കിലും തല മണ്ണില്‍ കിടക്കും';കോടിയേരിക്കെതിരായ പ്രസംഗം,ബാഖവി മാപ്പുപറഞ്ഞു

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തില്‍ മതപ്രഭാഷകന്‍ നൗഷാദ് ബാഖവി ക്ഷമാപണം നടത്തി. സമസ്ത പ്രസിഡന്‍റും ഇകെ വിഭാഗം നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങളെ നേരില്‍ കണ്ടാണ് നൗഷാദ് ബാഖവി ക്ഷമാപണം നടത്തിയത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും താരതമ്യപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു നൗഷാദ് ബാഖവി തന്റെ പ്രസംഗത്തിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. നൗഷാദ് ബാഖവിയുടെ പ്രസംഗം വിവാദമായതോടെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നൗഷാദ് ബാഖവി ക്ഷമാപണം നടത്തിയത്.

കോടിയേരിയുടെ താരതമ്യം...

കോടിയേരിയുടെ താരതമ്യം...

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സമയത്താണ് കോടിയേരി ബാലകൃഷ്ണന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും താരതമ്യം ചെയ്ത് സംസാരിച്ചത്.

കോടിയേരിയുടെ മനസിലുള്ളത്...

കോടിയേരിയുടെ മനസിലുള്ളത്...

കോടിയേരിക്കെതിരെ വിവാദപരമായ പരാമര്‍ശമാണ് നൗഷാദ് ബാഖവിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രസംഗിച്ചതെന്ന പ്രകോപനപരമായ രീതിയിലായിരുന്നു ബാഖവിയുടെ മറുപടി.

അനുവാദം ചോദിക്കാന്‍ നില്‍ക്കൂല...

അനുവാദം ചോദിക്കാന്‍ നില്‍ക്കൂല...

പാണക്കാട് ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്താണ് ഇത് പറഞ്ഞിരുന്നെങ്കില്‍, തങ്ങളുടെ അനുവാദം ചോദിക്കാന്‍ പോലും നില്‍ക്കില്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നുമായിരുന്നു ബാഖവി പ്രസംഗത്തില്‍ പറഞ്ഞത്.

സമസ്ത പ്രസിഡന്റ്് മുത്തുക്കോയ തങ്ങള്‍...

സമസ്ത പ്രസിഡന്റ്് മുത്തുക്കോയ തങ്ങള്‍...

ബാഖവിയുടെ പ്രകോപനപരമായ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

സമസ്തയുടെ നിലപാട്...

സമസ്തയുടെ നിലപാട്...

ബാഖവിയുടെ പ്രകോപനപരമായ പ്രസംഗം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

നടപടിയില്‍ നിന്നൊഴിവാക്കണമെന്ന്...

നടപടിയില്‍ നിന്നൊഴിവാക്കണമെന്ന്...

പ്രസംഗം വിവാദമായതോടെയാണ് നൗഷാദ് ബാഖവി സമസ്ത പ്രസിഡന്റിനെ നേരില്‍ക്കണ്ട് മാപ്പ് പറഞ്ഞത്. തെറ്റ് പറ്റി പോയെന്നും, ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ ബാഖവി, തനിക്കെതിരായ നടപടികളില്‍ നിന്ന് പിന്മാറണമെന്നും അപേക്ഷിച്ചു.

കൂടിയാലോചനകള്‍ക്ക് ശേഷം...

കൂടിയാലോചനകള്‍ക്ക് ശേഷം...

വിവാദ പരാമര്‍ശത്തില്‍ നൗഷാദ് ബാഖവി മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെയുള്ള നടപടികളില്‍ നിന്ന് സമസ്ത പിന്മാറുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. നേതാക്കളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അദ്ദേഹത്തിനെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ സമസ്ത നേതൃത്വം തീരുമാനമെടുക്കൂ.

English summary
noushad baqavi apologises on comment against kodiyeri.
Please Wait while comments are loading...