അമ്മയുടെ രോഗം കാരണം മുടങ്ങിയത് 110 വിവാഹാലോചനകൾ!അമ്മയെ മാറ്റിനിർത്തി വിവാഹം വേണ്ടെന്ന് മകൻ!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: സുബീഷ് എന്ന പ്രവാസി മലയാളിയുടെ കുറിപ്പാണ് ഇപ്പോൾ ഫേസ്ബുക്കിലെ ചർച്ചാവിഷയം. അമ്മയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പം കോഴിക്കോട്ടുക്കാരനായ സുബീഷ് ഫേസ്ബുക്കിൽ കുറിച്ച ആ പോസ്റ്റ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ഗുരുവായൂർ വിവാഹം;8 ലക്ഷം നഷ്ടപരിഹാരം വാങ്ങിയ വരൻ കുടുങ്ങും?പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിനെന്ന്

ആലപ്പുഴയിലെ ഹിന്ദു കുടുംബങ്ങൾ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...

കുറച്ച് ദു:ഖത്തോടെയും അതിലുപരി അഭിമാനത്തോടെയുമാണ് താൻ ഇതെഴുതുന്നത് എന്ന് പറഞ്ഞാണ് പ്രവാസി യുവാവായ സുബീഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കുവൈറ്റിൽ ജോലി ചെയ്യുന്ന സുബീഷ് അവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഫേസ്ബുക്കിൽ അമ്മയോടൊപ്പമുള്ള ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. അമ്മയുടെ രോഗം കാരണം 110ഓളം വിവാഹ ആലോചനകൾ മുടങ്ങിയിട്ടും അമ്മയെ പൊന്നു പോലെ സ്നേഹിക്കുന്ന മകന്റെ പോസ്റ്റ് നമുക്ക് വായിക്കാം.

കുവൈറ്റിൽ ജോലി....

കുവൈറ്റിൽ ജോലി....

കോഴിക്കോട് എലത്തൂർ സ്വദേശിയായ സുബീഷ് കുവൈറ്റിലെ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
അവധി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ അമ്മയോടൊപ്പം എടുത്ത സെൽഫിയാണ് സുബീഷ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം. രണ്ടു പേരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതിനാൽ എഡിറ്റിങ് നടത്തിയതിന് ശേഷമാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും സുബീഷ് പറയുന്നുണ്ട്.

കുടുംബം...

കുടുംബം...

തന്റെ കുടുംബത്തെക്കുറിച്ച് സുബീഷ് പറയുന്നത് ഇങ്ങനെ:- 'ഇനി എന്റെ കുടുംബത്തെ കുറിച്ചു, അച്ഛൻ 3 വർഷം മുമ്പ് ക്യാൻസർ ബാധിച്ചു മരിച്ചു. പിന്നെ ഉള്ളത് 2 മൂത്ത ഏട്ടൻമാരും അവരുടെ ഭാര്യമാരും, രണ്ട് പേർക്കും ഈരണ്ട് മക്കളും അടങ്ങിയതാണ് എന്റെ കുടുംബം'.

അമ്മയെ കുറിച്ച്....

അമ്മയെ കുറിച്ച്....

ഇനി എന്റെ അമ്മയെ കുറിച്ചു പറയാം, 16 വർഷം മുമ്പ് അമ്മയുടെ വലതു കാലിന് ബാധിച്ച ഒരു രോഗമായിരുന്നു ''മന്ത് ''. ഒരുപാട് ചികിൽസിച്ചു, ഇപ്പോഴും ചികിൽസിക്കുന്നു പക്ഷേ ഒരു മാറ്റവും ഇല്ല. ഡോക്ടർമാർ പറയുന്നത് ഈ രോഗം മാറത്തില്ലാ എന്നാണ്.

ഏട്ടത്തിമാർക്കും സല്യൂട്ട്....

ഏട്ടത്തിമാർക്കും സല്യൂട്ട്....

രോഗം ഇതാണെന്ന് അറിഞ്ഞിട്ടും ഒരു മകൾ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം അമ്മയെ പോലെ ആണ് എല്ലാ കാര്യങ്ങളും ഏട്ടത്തിയമ്മമാർ നോക്കുന്നത്-സുബീഷ് പറയുന്നു.

സ്വയം പരിചയപ്പെടുത്തി...

സ്വയം പരിചയപ്പെടുത്തി...

ഇതിനു പിന്നാലെയാണ് സുബീഷ് സ്വയം പരിചയപ്പെടുത്തുന്നത്. തുടർന്നങ്ങോട്ടാണ് സുബീഷ് താൻ ഇതുവരെ പെണ്ണൂകാണൽ ചടങ്ങുകളെക്കുറിച്ചും അമ്മയുടെ രോഗം കാരണം വിവാഹം മുടങ്ങിയതിനെക്കുറിച്ചും പറയുന്നത്.

ഒരുപാട് പ്രതീക്ഷയോടെ...

ഒരുപാട് പ്രതീക്ഷയോടെ...

'31 വയസ്സായ അവിവാഹിതനായ ഞാൻ ഏഴാം (7) വർഷ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ വെക്കേഷൻ വരുമ്പോഴും ഒരുപാട് പ്രതീക്ഷയോടെ പെണ്ണ് കാണൽ ചടങ്ങിനു പോവാറുണ്ട്'.

അന്വേഷിച്ച് വരുമ്പോൾ...

അന്വേഷിച്ച് വരുമ്പോൾ...

പെണ്ണുകാണൽ ചടങ്ങിന് ശേഷം പെൺകുട്ടിയുടെ വീട്ടുകാർ തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിക്കാനായി നാട്ടിലെത്തുന്നത് പതിവാണ്. എന്നാൽ നാട്ടിലെ ചില കല്ല്യാണം മുടക്കികൾ അമ്മയുടെ കാലിൽ മന്താണെന്ന്
പറയുന്നതോടെ അന്വേഷിക്കാനെത്തുന്നവർ മടങ്ങിപ്പോകുമെന്നും സുബീഷ് പറയുന്നു.

110 പെണ്ണുകാണലുകൾ...

110 പെണ്ണുകാണലുകൾ...

ഇതുവരെ ഏകദേശം 110 പെണ്ണുകാണലുകൾ കഴിഞ്ഞെന്നാണ് സുബീഷ് എഴുതിയിരിക്കുന്നത്. എല്ലാ ആലോചനകളും മുടങ്ങുന്നത് പതിവായതോടെ പെണ്ണുകാണലിന് പോകാൻ മടിയായി.

അമ്മയുടെ സങ്കടം...

അമ്മയുടെ സങ്കടം...

വിവാഹം ശരിയാകാത്തതിലുപരി അമ്മയുടെ രോഗം കാരണമാണ് വിവാഹം മുടങ്ങുന്നതെന്ന കാര്യം അമ്മയ്ക്കുണ്ടാക്കുന്ന സങ്കടമാണ് തന്നെ വിഷമിപ്പിക്കുന്നതെന്നും സുബീഷ് കുറിച്ചിട്ടുണ്ട്.

അമ്മയെ മാറ്റി നിർത്തി ഒരു കല്ല്യാണം വേണ്ട...

അമ്മയെ മാറ്റി നിർത്തി ഒരു കല്ല്യാണം വേണ്ട...

ഒരു രോഗം പിടിപെട്ടു എന്നതിനാൽ അമ്മയെ മാറ്റിനിർത്താൻ മാത്രം ദുഷ്ടൻ അല്ല താനെന്ന് പറഞ്ഞ സുബീഷ് അമ്മയെ മാറ്റിനിർത്തി തനിക്ക് ഒരു കല്ല്യാണം വേണ്ടെന്നും കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

എല്ലാം അറിഞ്ഞ് വരുന്നവരെ...

എല്ലാം അറിഞ്ഞ് വരുന്നവരെ...

ഇതെല്ലാം അറിഞ്ഞ് തന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു പെണ്ണിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. മനുഷ്യത്വമുള്ള കുടുംബത്തിൽ നിന്നും വരുന്നവരെ ജാതിയോ മതമോ പണമോ എന്ന വ്യത്യാസം ഇല്ലാതെ
സ്വീകരിക്കാൻ തയ്യാറാണെന്നും സുബീഷ് പറയുന്നു.

അമ്മ കൂടെയുണ്ടാകും...

അമ്മ കൂടെയുണ്ടാകും...

കല്ല്യാണം മുടക്കികളെ നിങ്ങൾക്ക് കഴിയുന്നത് വരെ കല്ല്യാണം മുടക്ക്, തനിക് ജീവനുള്ള കാലം വരെ തന്റെ അമ്മ കൂടെ തന്നെയുണ്ടാകും എന്നു പറഞ്ഞാണ് സുബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
nri youth's facebook post about his mother and marriage proposals goes viral.
Please Wait while comments are loading...