കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ജയനും പോയി ബ്രിട്ടനില്‍ 'ഐഎന്‍എസ് വിക്രാന്ത്' കൊണ്ടുവരാന്‍; ട്വീറ്റുമായി എന്‍എസ് മാധവന്‍

Google Oneindia Malayalam News

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന നിമിഷമായിരുന്നു അത്. വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതിലൂടെ മലയാളികള്‍ക്കും അഭിമാനിക്കാം. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയിലാണ്.

വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. വിക്രാന്ത് വാർത്തയിൽ നിറയുമ്പോൾ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പലും വാർത്തയിലെത്തുകയാണ്. ആ വാർത്തയ്ക്ക് മറ്റൊരു തരത്തിലും പ്രാധാന്യമുണ്ട. കാരണം ബ്രിട്ടനിൽനിന്ന് കപ്പൽ കൊണ്ടുവരാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായർ ഉണ്ടായിരുന്നു.അതെ മലയാളികളുടെ പ്രിയപ്പെട്ട ജയൻ. എഴുത്തുകാരൻ എൻ.എസ്.മാധവന്റെ ട്വീറ്റോടു കൂടിയാണ്. ഇപ്പോൾ ആ പഴയ ഓർമ തിരിച്ചുവന്നത്.

1

എൻഎസ് മാധവന്റെ ട്വീറ്റ്:

''ഐ.എൻ.എസ്. വിക്രാന്തിന്റെ ഉദ്ഘാടന ദിവസം ഒരു മലയാളപത്രത്തിൽ വന്ന വാർത്തയിൽ നിന്നെടുത്ത വിവരം ട്വീറ്റ് ചെയ്തതാണ് ഞാൻ. 1961-ൽ ബ്രിട്ടനിൽ പോയി എച്ച്.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എൻ.എം.ഇബ്രാഹിമിന്റെ ഓർമക്കുറിപ്പായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി നിർമിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണീ വിക്രാന്ത്.

ആദ്യത്തെ സാലറി അമ്മയ്ക്ക് അയച്ചു, കിട്ടിയത് അപരിചിതന്; രണ്ടും കല്‍പ്പിച്ചൊരു മെസേജ്; പിന്നെ നടന്നത്‌ആദ്യത്തെ സാലറി അമ്മയ്ക്ക് അയച്ചു, കിട്ടിയത് അപരിചിതന്; രണ്ടും കല്‍പ്പിച്ചൊരു മെസേജ്; പിന്നെ നടന്നത്‌

2


കൊണ്ടുവരാൻ പോയ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധ സിനിമാതാരം ജയൻ ആയെന്നുമെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയായ ഇബ്രാഹിമും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉല്ലാസയാത്രയിൽ അദ്ദേഹം ഉപനായകനായും ജയൻ വില്ലനായും അഭിനയിച്ചതും ഓർക്കുന്നുണ്ട്. ഇത് വായിച്ചതിൽനിന്നുള്ള കൗതുകം കൊണ്ട് ട്വീറ്റ് ചെയ്തതാണ് ഞാൻ''- എൻ.എസ്.മാധവൻ പറഞ്ഞു.

3

ഇതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. പഴയ തലമുറയ്ക്ക് മാത്രമല്ല, പുതിയ തലമുറയ്ക്കും ആവേശമാണ് ജയൻ എന്ന നടന്‌. എന്നും സാഹസികത ഇഷ്ടപ്പെടുന്ന, മരണത്തിൽ പോലും സാഹസികത പിന്തുടർന്ന നടൻ. മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ എന്നാണ് ജയനെ എൻ.എസ്‌. വിശേഷിപ്പിച്ചത്.

ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി

4

ഈ വാർത്ത ജയന്റെ സഹോദരന്റെ മകൻ കണ്ണൻ പറഞ്ഞ് താൻ കേട്ടിട്ടുണ്ടെന്ന് ജയനെക്കുറിച്ച് ആനുകാലികങ്ങളിൽ എഴുതിയിട്ടുള്ള ഭാനുപ്രകാശും പറഞ്ഞു. ജയൻ നേവിയിലുണ്ടായിരുന്നപ്പോഴത്തെ ഗ്രൂപ്പ് ഫോട്ടോയും നേവി കാലത്തെ അദ്ദേഹത്തിന്റെ നാടകവേഷവുമെല്ലാം ഇപ്പോൾ ഗ്രൂപ്പുകളിൽ വ്യാപകമായിട്ടുണ്ട്-ഭാനുപ്രകാശ് പറഞ്ഞു.

5


അതേസമയം, വിക്രാന്ത് ഉണ്ടാക്കിയ ഓളം ഇതുവരെ അടങ്ങിയിട്ടില്ല. വിക്രാന്തിന് 30 എയര്‍ക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റര്‍ജെറ്റുകള്‍ ഇവിടെ പാര്‍ക്കുചെയ്യുമ്പോള്‍ 10 ഹെലികോപ്റ്ററുകള്‍ മുകളിലെ ഡക്കിലും പാര്‍ക്കുചെയ്യും. വിക്രാന്തിന്റെ പ്രധാന സവിശേഷത സ്‌കീ ജംപ് ടെക്‌നോളജിയാണ്. കപ്പലിന്റെ മുന്‍ഭാഗം വളഞ്ഞ റാമ്പു പോലെയാണ്. കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. ടോപ് ഡക്കിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്റ്റിലൂടെയാണ് പാര്‍ക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്. 30 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന വിമാനങ്ങള്‍ നേരെ 'ടേണ്‍ഡ് ടേബിള്‍' എന്ന ഭാഗത്തേക്ക് കൊണ്ടുപോകും. 360 ഡിഗ്രിയില്‍ കറങ്ങുന്ന ടേബിളില്‍നിന്നാകും വിമാനം പാര്‍ക്കു ചെയ്യേണ്ട ദിശയിലേക്കു നീങ്ങുക.

English summary
N S Madhavan says actor Jayan also went to Britain to bring the t British-made aircraft carrier HMS Hercules in 1961, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X