കേരളത്തില്‍ നഴ്‌സുമാര്‍ സമരത്തിനില്ല, 19 വരെ മാത്രം!! കാരണം സര്‍ക്കാരിന്റെ ഉറപ്പ്...

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച വരെ സമരം ചെയ്യില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്നു യുഎന്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സമരം നീട്ടി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

1

ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് കിട്ടിയതായി യുഎന്‍ഒ പ്രതിനിധികള്‍ അറിയിച്ചു. 19ന് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന സമരം നീട്ടിവയ്ക്കാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. 19നു നടക്കുന്ന യോഗത്തില്‍ എന്തു തീരുമാനമാണ് ഉണ്ടാവുകയെന്ന് നോക്കിയാവും സമരം നടത്തുന്ന കാര്യത്തില്‍ നടപടിയെടുക്കുകയെന്ന് യുഎന്‍ഒ അറിയിച്ചു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നു പിന്നോട്ടു പോവില്ലെന്നും യുഎന്‍ഒ വ്യക്തമാക്കി.

2

നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആരോഗ്യമേഖല സ്തംഭിക്കുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായത്. ഇതേ തുടര്‍ന്ന് സമരം മാറ്റിവച്ചാല്‍ ചര്‍ച്ചായാവാമെന്ന് സര്‍ക്കാര്‍ യുഎന്‍ഒ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പല സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ ഒഴിവാക്കിയിരുന്നു.

English summary
Nurses strike withdrawn in kerala
Please Wait while comments are loading...