മാലാഖമാരുടെ വിലയറിഞ്ഞ് സ്വകാര്യ ആശുപത്രികള്‍!! രോഗികളും കുടുങ്ങി!! പ്രതിസന്ധി രൂക്ഷം

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നഴ്‌സുമാരുടെ അഭാവത്തില്‍ കടുത്ത പ്രതിസന്ധിയാണ് ആശുപത്രികള്‍ നേരിടുന്നത്.

1

പല സ്വകാര്യ ആശുപത്രികളിലും കിടത്തി ചികില്‍സിക്കാന്‍ ആളെ എടുക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

2

അതേസമയം, തൃശൂരിലെ ദയ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് 50 ശതമാനം ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുണ്ട്. തുടര്‍ന്നു ഇവിടെയുള്ള നഴ്‌സുമാര്‍ സമരം പിന്‍വലിക്കുകയും ചെയ്തു. മറ്റു ആശുപത്രികളിലും ചര്‍ച്ച പുരോഗമിക്കുകയാണ്.

English summary
private hospitals nurses strike to second day in thrissur
Please Wait while comments are loading...