നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; 'ഉതുപ്പിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി'
തിരുവനന്തപുരം: നഴ്‌സുമാരില്‍ നിന്നും റിക്രൂട്ട്‌മെന്റിന്റെ പേരില്‍ 230 കോടിരൂപയോളം തട്ടിയെടുത്ത അല്‍ സറാഫ റിക്രൂട്ട്‌മെന്റ് കമ്പനി ഉടമ ഉതുപ്പ് വര്‍ഗ്ഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ആശ്രയ ട്രസ്റ്റിന്റെ പേരിലാണ് ഉതുപ്പ് തട്ടിപ്പു നടത്തിയത്. ഈ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടിയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.
പുതുപ്പള്ളി സ്വദേശിയായ ഉതുപ്പിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ ബന്ധം മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആശ്രയ ട്രസ്റ്റിന്റെ ഡയറക്ടര്‍മാരിലൊരാളായി ഉതുപ്പിനെ തെരഞ്ഞെടുത്തതും മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലമാകാമെന്ന് വിഎസ് പറഞ്ഞു.

കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കേരളത്തില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവകാശം നേടിയെടുത്തത് അല്‍ സറഫ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സില്‍ നിന്നും 19,500 രൂപ മാത്രമേ ഫീസ് ഇനത്തില്‍ ഈടാക്കാന്‍ പാടുള്ളു എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇക്കാര്യം മറച്ചുവെച്ച് ഇരുപത് ലക്ഷത്തിനടുത്ത് രൂപ നഴ്‌സുമാരിയില്‍ ഈടാക്കിയ ഉതുപ്പ് 230 കോടിരൂപയോളമാണ് സമ്പാദിച്ചത്.
തട്ടിപ്പ് സിബിഐ അന്വേഷിച്ചുവരികയാണ്. അതിനിടയില്‍ കുവൈത്തിലേക്ക് കടന്ന ഉതുപ്പ് താന്‍ റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ നേരില്‍ക്കണ്ട് സാക്ഷി പറയുന്നതില്‍ നിന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഉതുപ്പിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍ പോളിന്റെ സഹായം തേടിയിരിക്കുകയാണ്. കേസില്‍ മൂന്നാം പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്.












Click it and Unblock the Notifications