ഓഖി ദുരന്തം; മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി, സംസ്ഥാനത്തെ മരണസംഖ്യ 26 ആയി...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ഓഖി ചുഴലിക്കാറ്റ്; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സഭ | Ockhi Cyclone Updation

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കുടുങ്ങിപ്പോയവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൊച്ചിയിലെ പുറംകടലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.

ockhi

കൊച്ചിയിൽ മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഞാറയ്ക്കലിൽ നിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെനിന്നാണ് ഒരാളുടെ മൃതദേഹം കിട്ടിയത്. മറ്റു രണ്ടു മൃതദേഹങ്ങൾ ഇരുപത് നോട്ടിക്കൽ മൈൽ അകലെനിന്നാണ് ലഭിച്ചത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

രണ്ടാം ക്ലാസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, പീഡനം! പ്രതികൾ നാലിലും അഞ്ചിലും പഠിക്കുന്നവർ

ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

വൈകീട്ട് ഏഴു മണിയോടെ മൃതദേഹങ്ങൾ കരയിലെത്തിക്കുമെന്നാണ് വിവരം. ഓഖി ചുഴലിക്കാറ്റിൽ പെട്ട 92 മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. അതിനിടെ, ലക്ഷദ്വീപിന് സമീപത്ത് നിന്നും 14 മലയാളികൾ ഉൾപ്പെടെ 72 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചിരുന്നു. ഇവർ ഇപ്പോൾ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണുള്ളത്. അതേസമയം, ഓഖി ചുഴലിക്കാറ്റിൽ പെട്ട 201 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ടെന്നാണ് ലത്തീൻ അതിരൂപതയുടെ വാദം.

English summary
ockhi cyclone;marine enforcement found three dead bodies.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്