ഓഖി ചുഴലിക്കാറ്റ്: ഒരു മൃതദേഹംകൂടി തിരിച്ചറിഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലി കൊടുങ്കാറ്റില്‍പ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹവും കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ക്ലീറ്റസിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ലക്ഷ്മി മേനോനെ പൊളിച്ചടുക്കി അരുന്ധതി; ബുദ്ധിജീവിയും കണ്ണടയും തരിപ്പണമായി

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

beypore

ബന്ധുക്കള്‍ എത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ കൃഷ്ണന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞം സ്വദേശി അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലന്റെ മൃതദേഹവും തിരിച്ചറിഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ockhi: one more deadbody identified

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്