ദുരിതതീരത്ത് സാന്ത്വനമേകി പ്രധാനമന്ത്രി; കാണാതായവരെ ക്രിസ്മസിന് മുൻപ് തിരികെ എത്തിക്കും...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയിലെത്തി ഓഖി ദുരിതബാധിതരെ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ പൂന്തുറയിലെത്തിയ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികളും പരിഭവങ്ങളുമെല്ലാം അദ്ദേഹം വിശദമായി കേട്ടു.

പാർവതിക്കൊപ്പം നിന്നു, മതവികാരം വ്രണപ്പെടുത്തി! ഐസിയുവിന് പണികിട്ടി... പൂട്ട് വീണു...

modi

ഓഖി ദുരിതബാധിതർക്കൊപ്പം കേന്ദ്രസർക്കാരുണ്ടെന്ന് പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. കാണാതായവരെ ക്രിസ്മസിന് മുൻപ് തിരികെ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചു. ആഴക്കടലിൽ അകപ്പെട്ടു പോയവർ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ എത്തിപ്പെട്ടു. അവരെല്ലാം അവിടെനിന്ന് വീണ്ടും മത്സ്യബന്ധനത്തിനായി പോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്- മോദി പറഞ്ഞു.

ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാസഹായവും നൽകുമെന്നും, രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, എംഎൽഎമാരായ ഒ രാജഗോപാൽ, വിഎസ് ശിവകുമാർ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പൂന്തുറയിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pm narendra modi reached in poonthura, trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്