ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

കേരളത്തിൽ അഞ്ഞടിക്കുന്നത് ബംഗാളിക്കാരനായ ഓഖി; എന്താണ് ഈ ഓഖി? പുള്ളി ചില്ലറക്കാരനല്ല!

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   എന്താണ് ഈ ഓഖി? What is Okhi Cyclone ?? | Oneindia Malayalam

   തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ വൻ നാശം വിതയ്ക്കുകയാണ് ഓഖി. തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും അതി ശക്തമാകുകയാണ് ഓഖി എന്ന ചുഴലിക്കാറ്റ്. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകര്‍ക്കിടിയില്‍ ഉഷ്ണമേഖല ചുഴിലിക്കാറ്റുകളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇത്തരം പേരുകള്‍ നല്‍കുന്നത്. ഓഖി എനനാൽ ബംഗാളിൽ "കണ്ണ്" എന്നാണ് അർത്ഥം. കന്യാകുമാരിയുടെ തെക്കും ശ്രീലങ്കയുടെ പടിഞ്ഞാറും ഭാഗത്തിനിടയില്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഓഖി ചുഴലിക്കാറ്റിന് കാരണം.

   മണിക്കൂറില്‍ 38 കിലോമീറ്റര്‍ സ്പീഡില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരം. തെക്കന്‍ കേരളത്തില്‍ 120 കിലോമമീറ്റര്‍ വേഗത്തിലും മിനിക്കോയി ദ്വീപുകളില്‍ 480 കിലോമീറ്റര്‍ വേഗത്തിലും, ശ്രീലങ്കയില്‍ 340 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് വിവരം. അതുകൊണ്ട് തന്നെ ഓഖി ഒരു ചില്ലറക്കാരനല്ല. മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയുള്ള ചുഴലിക്കാറ്റ് തീരദേശ പ്രദേശങ്ങളിലുള്‍പ്പെടെ കനത്ത നാശനഷ്‌ടമാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലാണ്​ മഴയും കാറ്റും കൂടുതല്‍ കെടുതി വിതച്ചത്. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന വിവരം.

   വ്യാഴാഴ്ച രാത്രിയോടെ ശക്തമാകും

   വ്യാഴാഴ്ച രാത്രിയോടെ ശക്തമാകും

   ന്യൂനമർദത്തിന്റെ ഫലമായി രൂപപ്പെട്ട, ഓഖി ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സിവിയർ സൈക്ലോണിക് സ്ട്രോം (എസ്‌സിഎസ്) വിഭാഗത്തിൽപ്പെട്ട ഓഖി ചുഴലിക്കാറ്റിന്റെ വേഗം 220 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം പറയുന്നു. തിരുവനന്തപുരത്തിനു തെക്കു പടിഞ്ഞാറു മാറി രൂപപ്പെട്ട ന്യൂനമർദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ വടക്കുപടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുകയാണ്. കേരള തീരത്തുനിന്നു ന്യൂനമർദം അകന്നു പോവുകയാണെങ്കിലും കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

   മരണം വരെ സംഭവിച്ചു

   മരണം വരെ സംഭവിച്ചു

   ഓഖി വൻ നാശനഷ്ടങ്ങളാണ് ഓഖ വരുത്തിവെക്കുന്നത്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. തിരുവനന്തപുരം വി‍ഴിഞ്ഞത്ത് മരം വീണ് അല്‍ഫോണ്‍സാമ്മയെന്ന സ്ത്രീയാണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.

   ന്യൂനമർദ്ദം കടലിന് മുകളിൽ ഏറെ നേരെ തങ്ങി നിന്നാൽ...

   ന്യൂനമർദ്ദം കടലിന് മുകളിൽ ഏറെ നേരെ തങ്ങി നിന്നാൽ...

   തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ രൂപം കൊണ്ട് കേരളത്തിലെക്ക് മുകളിൽ‌ കൂടി ലക്ഷദ്വീപിലേക്ക് പോകുന്ന ഓഖി ചുഴലിക്കാറ്റ് ദുരിത വിതയ്ക്കുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കേരള സർക്കാർ. എന്ത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ലക്ഷദ്വീപിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ന്യൂനമർദ്ദം കടലിന് മുകളിൽ ഏറെ നേരെ തങ്ങി നിന്നാൽ മാത്രമേ ഭയക്കേണ്ടതുള്ളൂ എന്നാണ് റിപ്പോർട്ട്.

   മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം

   മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം

   കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും രണ്ടു ദിവസത്തേക്ക് മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തു വ്യാപക നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്കയിടങ്ങളിലും ഉരുൾപൊട്ടലും മരങ്ങൾ കടപുഴുകി വീഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്തും കോട്ടയത്തുമായി രണ്ടുപേരാണ് കനത്ത മഴയിൽ മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലയിൽ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നെയ്യാർ ഡാം, അച്ചൻകോവിലാർ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.

   ഉഷ്ണമേഖലാകൊടുങ്കാറ്റ്

   ഉഷ്ണമേഖലാകൊടുങ്കാറ്റ്

   മർദ്ദം വളരെ കുറഞ്ഞ ഒരു കേന്ദ്രത്തിനു ചുറ്റും വളരെ ശക്തിയിൽ കറങ്ങുന്ന രൂപമാണ്‌ ഉഷ്ണമേഖല ചുഴലികാറ്റുകളുടെത് . ഈ ന്യൂനമർദ്ദ മേഖല സമുദ്രനിരപ്പ് മുതൽ മുകളിലേക്ക് അന്തരീക്ഷത്തിൽ വരെ വ്യാപിച്ചു കിടക്കുന്നു . ഇവയിൽ , സാധരണ ഗതിയിൽ ഏറ്റവും മർദ്ദം കുറഞ്ഞ മേഖല സമുദ്രനിരപ്പിനോട് ചേർന്നാണ് കാണാറ് . ന്യൂനമർദ്ദ പ്രദേശത്തിന്റെ കേന്ദ്രസ്ഥാനത്തെ താപനില അതിനു സമീപ പ്രദേശങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നതിനാൽ ഇവയെ വാം കോർ സിസ്റ്റം എന്നും വിളിക്കുന്നു . ഇങ്ങനെ മർദ്ദം കുറഞ്ഞ കേന്ദ്ര ഭാഗത്തേക്ക് താരതമ്യേന മർദ്ദം കൂടിയ സമീപ ഭാഗങ്ങളിൽ നിന്നും , മർദ്ദ വ്യത്യസ ബലം മൂലം , ശക്തമായ വായു സഞ്ചാരം ഉണ്ടാകും. ശരാശരി 200 - 300 കിലോമീറ്റർ പരിധിയിൽ നിന്ന് ഇങ്ങനെ വായു പ്രവാഹം ഉണ്ടാവുന്നതിനാൽ ഭൂമിയുടെ ഗ്രഹണ ബലമായി ഉണ്ടാവുന്ന കൊറിയൊളിസ് ബലത്തിനു ഈ വായു പ്രവാഹത്തിനെ സ്വാധീനിക്കാൻ കഴിയും, ഇതിന്റെ കൂടെ ഭൌമ ഉപരിതലത്തിലെ ഘർഷണ ബലം കൂടെ സ്വാധീനം ചെലുത്തും . ഇങ്ങനെ മൂന്നു ബലങ്ങൾ തമ്മിൽ ഉള്ള സന്തുലനത്തിൽ ആയിരിക്കും . ഈ സന്തുലനം കേന്ദ്രഭാഗത്തേക്ക് പ്രവേശിക്കുന്ന കാറ്റിന് ഒരു ചുഴിയുടെ രൂപം നല്കുന്നു. ഇങ്ങനെയാണ് ഉഷ്ണമേഖല കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത്

   English summary
   Ockhi tropical cyclone

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more