ഓഖി ചുഴലിക്കാറ്റ് വടകരയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര : ഓഖി ചുഴലിക്കാറ്റ് അടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വടകര താലൂക്ക്
ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി
തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ :
0496 2522361.

നബിദിനമായതിനാല്‍ കടലില്‍ പോയവരുടെ എണ്ണം കുറഞ്ഞു; കോഴിക്കോട്ട് എല്ലാം സുരക്ഷിതം

ഇന്ന് രാവിലെ 6 മുതല്‍ ഞായര്‍ വൈകീട്ട് വരെ മലബാര്‍ മേഖലയിലെ കടലില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

vadakara

തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ്
കാറ്റിന്റെ ഗതി. മത്സ്യബന്ധന വളളങ്ങളോ, ബോട്ടുകളോ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് ഭാഗങ്ങളില്‍ നിന്നുളള
മത്സ്യബന്ധന യാനങ്ങളും ഈ ഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പാടില്ല.

വടകര, അഴിയൂര്‍ ഭാഗത്തെ തീരദേശങ്ങളില്‍ ഇന്നലെ ഉച്ചക്ക് ശേഷം കടല്‍ 10
മുതല്‍ 50 മീറ്ററോളം ഉളേളാട്ട് വലിഞ്ഞിരുന്നു. ഈ പ്രദേശത്തെയും ജനങ്ങള്‍
പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ചില സ്ഥലങ്ങളില്‍ തഹസില്‍ദാരുടെ
നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
താലൂക്കിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി
ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിച്ചതായും തഹസില്‍ദാര്‍ പറഞ്ഞു. അടുത്ത 48
മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും
ചുഴലി കാറ്റിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത
പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏര്‍പ്പെടരുതെന്നും ഫിഷറീസ്
അധികൃതര്‍ അറിയിച്ചു.

കടല്‍ ഉള്‍വലിയുന്നത് കണ്ട് ഇന്നലെ തീരദേത്തുള്ളവര്‍ മുഴുവന്‍ വീടിന്
പുറത്തിറങ്ങി ഭീതിയോടെയാണ് നിന്നത്. കാറ്റിന്റെ ഗതി മാറുന്നതനുസരിച്ച്
കടലിന്റെ തിര വടക്ക് ഭാഗത്തേക്ക് നീങ്ങിപ്പോകുന്നതാണ് ഭീതിയിലാഴ്ത്തിയത്.
കടലിന്റെ ഗതിമാറ്റത്തെ കുറിച്ച് വ്യക്തമായി മനസിലാക്കിയ
മത്സ്യതൊഴിലാളികളാണ് കടലിന്റെ ഗതിമാറ്റത്തെ കുറിച്ച് കൂടുതല്‍
വാചാലരായത്. തൊഴിലാളികളെല്ലാം തന്നെ ഇന്നലെ ഉച്ച മുതല്‍ കടല്‍ തീരത്ത്
തന്നെ നിലയുറപ്പിച്ചിരുന്നു. വടകര എംഎല്‍എ സികെ നാണു അടക്കമുള്ള
ജനപ്രതിനിധികള്‍ കടല്‍തീരത്തെത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ocki-controlroom opened in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്