
ഒമൈക്രോൺ: കേരളവും അതീവജാഗ്രതയിൽ, വാക്സിനെയും അതിജീവിക്കുമോയെന്നുള്ളത് ആശങ്ക: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഒമൈക്രോൺ വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളും ജാഗ്രത നടപടികളും കേരളം സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. വൈറസിനെ നേരിടാൻ പ്രതിരോധനടപടികൾ ഉൾപ്പെടെയായി കേരളം സജ്ജമാണ്. 26 ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തിയവർക്ക് ഹോം ക്വാറൻ്റൈൻ തുടരുന്നതോടൊപ്പം ഇത്തരക്കാർ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിലവില്‍ 26 രാജ്യങ്ങള്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 7 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം - ആരോഗ്യമന്ത്രി പറഞ്ഞു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോസിറ്റീവായാല്‍ അവരെ ഐസോലേറ്റഷൻ വാര്‍ഡിലേക്ക് മാറ്റും. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പോസിറ്റീവായാല്‍ വീട്ടീല്‍ ക്വാറന്റൈനില്‍ കഴിയാം. പക്ഷേ, ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിമാനത്താവളങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്.
സാരിയില്‍ കിടുക്കി അർച്ചന കവി: പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിലവില്‍ ഹൈറിസ്‌ക് ഉള്ള ആളുകള്‍ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന യാത്രക്കാരുടെ പട്ടിക അനുബന്ധ നടപടികൾക്കായി തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.വാക്സിനേഷൻ നടപടികൾ കേരളത്തിൽ ഊർജിതമായി നടക്കുകയാണ്. വാക്സീനെയും അതിജീവിച്ച് വൈറസ് പടരുമോ എന്നുള്ളതിൽ ആശങ്കയുണ്ട്. മികച്ച പ്രതിരോധം അത്യാവശ്യമാണ്.

ഒമൈക്രോൺ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇനി വാക്സിൻ എടുക്കാനുള്ള മുഴുവനാളുകളും രണ്ടു ഡോസ് വാക്സിനും എത്രയും വേഗം തന്നെ പൂർത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ഇന്ത്യയിലും ഒമൈക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളിലെ യാത്രക്കാരിൽ രോഗം കണ്ടെത്തിയിരിക്കുന്നതിനു പുറമെയാണ് ഇന്ത്യയിലും രണ്ട് പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മൊഫിയ പർവീൺ കേസ്; പ്രതികൾ വീണ്ടും റിമാൻഡിൽ; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.