ഇന്ന് ഉത്രാടപ്പാച്ചിൽ, ഓണം വീട്ടിലാഘോഷിക്കാനൊരുങ്ങി മലയാളികൾ, കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: വീണ്ടുമൊരു കൊവിഡ് കാലത്ത് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ഓണവിപണികള്‍ സജീവമായിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം ഓണാഘോഷം എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഓണത്തലേന്നായ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് മലയാളികള്‍.
ശിവനോടൊപ്പം അഞ്ജലി, സാന്ത്വനം വീട്ടിലെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, കാണാം
വസ്ത്രശാലകളിലും പൂക്കടകളിലും പച്ചക്കറി മാര്‍ക്കറ്റുകളിലുമെല്ലാം രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരത്തോടെ നഗരങ്ങളില്‍ തിരക്ക് കൂടുതലാകും എന്നാണ് കരുതുന്നത്. ഉത്രാടപ്പാച്ചിലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ പോലീസും ആരോഗ്യവകുപ്പ് അധികൃതരും രംഗത്തുണ്ട്. പൊതുസ്ഥലങ്ങളില്‍ ഉളള ഓണാഘോഷങ്ങള്‍ ഒന്നും ഇത്തവണയില്ല. ഓഫീസുകളിലും ക്ലബ്ബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെയുളള ഓണപ്പൂക്കള മത്സരങ്ങളോ ആഘോഷപരിപാടികളോ ഇല്ലാത്തത് പൂവിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്രാട ആശംസകൾ നേർന്നു. വറുതി ഇല്ലാതെ ഓണം ആഘോഷിക്കാൻ സർക്കാർ മുന്നോട്ട് വെച്ച സഹായ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി പറയുന്നു. '' തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്''.
''അതോടൊപ്പം ഏകദേശം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. 526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായുള്ള തൊഴിലാളികൾക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാനും തീരുമാനമെടുത്തു. 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു''.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍
''25 ലക്ഷത്തിലധികം സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തുട നീളം ഓണച്ചന്തകൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സാഹചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാൻ വേണ്ട നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി''.
''ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവർക്കും സ്നേഹപൂർവം ഉത്രാടദിനാശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു''.
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍












Click it and Unblock the Notifications