അരക്കോടി ടിക്കറ്റ് അടിച്ചിട്ടും മതിയാവാതെ ഓണം ബംപർ: 10 ലക്ഷം കൂടെ വരും: വന്‍ വിജയമെന്ന് ജയരാജന്‍
ഓണം പോലെ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പറും കെങ്കേമമെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. സെപ്തംബർ 20 ന്നറുക്കെടുക്കുന്ന ഓണം ബംപർ ഭാഗ്യക്കുറിയുടെ വില്പന 50 ലക്ഷത്തിലേക്ക് എത്തി. ഇതോടെ കൂടുതല്‍ ടിക്കറ്റ് അടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സമ്മാനം കൂടുതൽപേർക്ക് ലഭിക്കുന്ന വിധത്തിൽ സമ്മാനഘടന പരിഷ്കരിച്ചതും സാധാരണ ലോട്ടറി വില്പനക്കാരും ഏജന്റുമാരും നടത്തുന്ന അക്ഷീണ പരിശ്രമമാണ് വില്പന വർധിക്കാൻ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഓണം പോലെ ഓണം ബമ്പറും കെങ്കേമം
സെപ്തംബർ 20 ന്നറുക്കെടുക്കുന്ന ഓണം ബംപർ ഭാഗ്യക്കുറിയുടെ വില്പന 50 ലക്ഷത്തിലേക്ക് എത്തി.ആദ്യം 30 ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ചത്. ഡിമാന്റ് വർധിച്ചതിനെ തുടർന്ന് 50 ലക്ഷമാക്കി. പിന്നീട് 10 ലക്ഷം കൂടി അച്ചടിച്ചു. ഇനി രണ്ടാഴ്ചകൂടി മാത്രമേ ഉള്ളൂ അതിനാൽ 10 ലക്ഷം കൂടി അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന് പദ്ധതിയുള്ളത്. ഒരു കാര്യം സുവ്യക്തം കേരള ഭാഗ്യക്കുറി ജനങ്ങളുടെ വിശ്വാസതയാർജ്ജിച്ച് സുതാര്യമായി നടത്തുന്ന ഒന്നാണ്.

ഫ്ലൂറസെന്റ് മഷിയിൽ അച്ചടിച്ച ടിക്കറ്റിൽ ആവശ്യമായ സുരക്ഷാ സംവിധാനവും ഉണ്ട്. കള്ളനോട്ട് പോലും അച്ചടിക്കുന്ന നാട്ടിലാണ് ഇതെന്ന് നാം കാണണം. സംസ്‌ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലോട്ടറി ആരംഭിച്ചത് 1967 ലെ ഇ എം എസ് സർക്കാരായിരുന്നു.1998 ൽ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം വരുന്നതിന് മുൻപ് ആ നിയമത്തിലെ സമാന വ്യവസ്ഥകൾ പ്രകാരമായിരുന്നു അന്നുമുതൽ സർക്കാർ ഭാഗ്യക്കുറി നടത്തിവന്നത്. ഇടനിലക്കാർക്ക് ചില സംസ്‌ഥാനങ്ങളിലെ ലോട്ടറി നടത്താൻ അനുമതി നൽകിയതിനാൽ ചൂതാട്ടവും, തട്ടിപ്പും, അഴിമതിയും മുഖമുദ്രയാക്കി മാറ്റാൻ മണികുമാർ സുബ്ബമാർക്കും മാർട്ടിന്മാർക്കും അവസരം നൽകി. ഇക്കാര്യം കോടതികൾ പോലും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.
സമ്മാനം കൂടുതൽപേർക്ക് ലഭിക്കുന്ന വിധത്തിൽ സമ്മാനഘടന പരിഷ്കരിച്ചതും സാധാരണ ലോട്ടറി വില്പനക്കാരും ഏജന്റുമാരും നടത്തുന്ന അക്ഷീണ പരിശ്രമമാണ് വില്പന വർധിക്കാൻ കാരണം. മറ്റനേകം കാര്യങ്ങളിൽ കേരളം മാതൃകയാണെന്നതുപോലെ ഭാഗ്യക്കുറിയിലും ഇന്ത്യയിൽ കേരളമാണ് മാതൃക. ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് പാവപ്പെട്ടവർക്ക് കൈതാങ്ങ് കൂടിയാണ് എന്ന ജനങ്ങൾക്ക് അറിയുന്നതുകൊണ്ട്കൂടിയാണ്. ലോട്ടറി സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഇന്ത്യയിൽ നടത്തുന്ന ഏക സംസ്‌ഥാനം കേരളമാണ്.












Click it and Unblock the Notifications