കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരെ.. ഓണം ബംബർ അവസാനിച്ചിട്ടില്ല; ടിക്കറ്റെടുക്കാതെ ലക്ഷപ്രഭുക്കളാവാം, നറുക്കെടുപ്പ് ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: 25 കോടിയുടെ ഒന്നാം സമ്മാനം ഉള്‍പ്പടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുമായിട്ടാണ് ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റ് വില്‍പ്പന അവസാനിച്ചത്. 63 ലക്ഷം വിറ്റതിന് ശേഷം നടത്തിയ നറുക്കെടുപ്പില്‍ തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി അനൂപിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പൂജാ ബംബർ ലോട്ടറിയുടെ വില്‍പ്പനയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ലോട്ടറി ടിക്കറ്റ് എടുക്കാതെ തന്നെ സർക്കാർ നടത്തുന്ന മറ്റൊരു ഓണം ബംബർ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന അവസരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സംസ്ഥാന ജി എസ്ടി വകുപ്പിന്റെ ”ലക്കി ബിൽ”

സംസ്ഥാന ജി എസ്ടി വകുപ്പിന്റെ "ലക്കി ബിൽ" ആപ്പിന്റെ ഓണം ബംബർ നറുക്കെടുപ്പിലൂടെയാണ് നിങ്ങള്‍ക്ക് ലക്ഷപ്രഭുവാവാന്‍ സാധിക്കുക. 25 ലക്ഷം രൂപയുടെ സമ്മാനത്തുക പ്രഖ്യാപിക്കുന്ന ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാൻ നാളെ കൂടിയാണ് അവസരം ബാക്കിയുള്ളത്. സെപ്റ്റംബർ 30 വരെ അപ് ലോഡ് ചെയ്യുന്ന ബില്ലുകൾ ബംബർ സമ്മാനത്തിനായി പരിഗണിക്കും. അടുത്ത മാസം ആദ്യം തന്നെ നറുക്കെടുപ്പ് നടത്തും.

പണം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നു: നമ്മള്‍ പ്രതികരിക്കുക എന്നതാണ് അവർക്കും വേണ്ടത്: ഭാവനപണം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നു: നമ്മള്‍ പ്രതികരിക്കുക എന്നതാണ് അവർക്കും വേണ്ടത്: ഭാവന

 ബില്ലുകൾ ലക്കി ബിൽ ആപ്പിൽ

കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകൾ ലക്കി ബിൽ ആപ്പിൽ അപ് ലോഡ് ചെയ്തു കൊടുക്കുന്നതിലൂടെ ഏവർക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.

25 കോടി അടിച്ചിട്ടും ഉപയോഗിക്കാനാവുക 9 കോടിയെന്ന് അനൂപ്: ലോട്ടറി വകുപ്പ് പറയുന്നത് മറ്റൊരു കണക്ക്25 കോടി അടിച്ചിട്ടും ഉപയോഗിക്കാനാവുക 9 കോടിയെന്ന് അനൂപ്: ലോട്ടറി വകുപ്പ് പറയുന്നത് മറ്റൊരു കണക്ക്

ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ

ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളിൽ നിന്നു ലഭിക്കുന്ന ബില്ലുകൾ മാത്രമേ നറുക്കെടുപ്പിന് പരിഗണിക്കൂ. ഒരു തവണ ബിൽ അപ് ലോഡുചെയ്താൽ പ്രതിദിന / പ്രതിവാര / പ്രതിമാസ / ബംബർ എന്നിങ്ങനെ നാല് തവണ മത്സരത്തില്‍ പങ്കെടുക്കാനും സാധിക്കും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും. ഇത്തരത്തില്‍ ആകെ ഒരു വർഷം അഞ്ചുകോടി രൂപുടെ സമ്മാനങ്ങള്‍ നല്‍കും

ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ

ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണെന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്നായിരുന്നു സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയത്. ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തി

”ലക്കി ബിൽ” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ

"ലക്കി ബിൽ" ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി.സുനിൽ കുമാറിനായിരുന്നു ലഭിച്ചത് തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത് . രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്.

English summary
Onam Bumper not over in Kerala: Lucky Bill Bumper draw soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X