ഓണം ബംപർ ഫലം; 25 കോടിക്കാരനെ കണ്ടെത്താൻ സിസിടിവി അരിച്ച് പെറുക്കി, നടന്നത്
അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ഓണം ബംപർ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് നിന്ന് വിറ്റ TH 577825 എന്ന ടിക്കറ്റിനായിരുന്നു 25 കോടി രൂപയുടെ ഒന്നാംസമ്മാനം. ഇന്നലൈ ഉച്ചയോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് പാലക്കാടുനിന്ന് വാങ്ങിയത്. തുടർന്ന് ഭഗവതി ഏജൻസയിയുടെ വൈറ്റില ശാഖയിൽ നിന്ന് ലോട്ടറി ഏജന്റായ ലതീഷ് ഈ ടിക്കറ്റ് എടുത്ത് വിറ്റു. എന്നാൽ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. സമ്മാനം അടിച്ചത് കുമ്പളങ്ങി സ്വദേശിക്കാണെന്ന സംശയം ലതീഷിനുണ്ടായിരുന്നു. എന്നാൽ തനിക്ക് സമ്മാനമില്ലെന്ന് അയാൾ കടയിൽ വന്ന് അറിയിച്ചു.

ഇതോടെ ഭാഗ്യശാലിയെ കണ്ടെത്താൻ കടയിലെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കിയെങ്കിലും രക്ഷയുണ്ടായില്ല. അതേസമയം സമ്മാനം ലഭിച്ചയാൾ ഇത് പരസ്യമാക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹം കാണാമറയത്ത് തന്നെ തുടരും.
കഴിഞ്ഞ തിരുവോണം ബംപർ ലോട്ടറി അടിച്ചത് കർണാടകക്കാരനായ അൽത്താഫ് എന്ന ആൾക്കായിരുന്നു. സുൽത്താൻ ബത്തേരിയിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അൽത്താഫ് ടിക്കറ്റ് എടുത്തത്. സമ്മാനപ്രഖ്യാപനത്തിന് പിന്നാലെ തന്നെ അൽത്താഫ് പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
2023 ൽ ഓണം ബംപർ ലോട്ടറിയടിച്ച അനൂപിന്റെ അനുഭവം പാഠമാക്കിയാണ് ബംപർ ലോട്ടറി വിജയികളിൽ പലരും തങ്ങളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്താത്തത്. ലോട്ടറി അടിച്ച വിവരം അറിഞ്ഞത് മുതൽ അനൂപിനെ തേടി സഹായാഭ്യര്‌ത്ഥന പ്രവാഹമായിരുന്നു. ഇതോടെ വീട് പോലും ഉപേക്ഷിച്ച് അനൂപിന് മറ്റൊരു ഇടത്തേക്ക് മാറേണ്ടി വന്നിരുന്നു. എന്തായാലും പുതിയ വിജയി പേര് വെളിപ്പെടുത്തി പുറത്ത് വരുമോ ഇല്ലെയോ എന്ന് കാത്തിരുന്ന് കാണാം.
എത്ര കോടി കിട്ടും
ഏത്ര തുക കിട്ടും?
ഒന്നാം സമ്മാനമായി ലഭിക്കുന്ന 25 കോടി രൂപയിൽ നിന്ന് ആദ്യം ഏജൻ്റ് കമ്മീഷൻ കുറയ്ക്കും. സമ്മാനത്തുകയുടെ 10 ശതമാനം അതായത് 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. കമ്മീഷൻ കുറച്ചതിന് ശേഷമുള്ള തുക 22.5 കോടി രൂപയാണ്. ഈ തുകയ്ക്കാണ് നികുതി ഈടാക്കുന്നത്. ഇതിൽ നിന്ന് 30 ശതമാനം ആദായ നികുതിയായി ഈടാക്കും, അത് 6.75 കോടി രൂപ വരും. കൂടാതെ, 4 ശതമാനം സർചാർജ് (ആരോഗ്യ-വിദ്യാഭ്യാസ സെസ്) കൂടി ഈ തുകയ്ക്ക് ബാധകമാണ്. ഇതോടെ ഫലത്തിൽ നികുതി നിരക്ക് 31.2 ശതമാനമാനമായി മാറും. അതായത്, 22.5 കോടി രൂപയുടെ 31.2 ശതമാനം നികുതിയായി അടയ്ക്കണം, ഇത് 7.02 കോടി രൂപയാണ്. എല്ലാ കിഴിവുകളും കഴിഞ്ഞാൽ, വിജയിക്ക് ലഭിക്കുന്ന അറ്റത്തുക 15.48 കോടി രൂപയായിരിക്കും.
ഏതൊക്കെ രേഖകൾ കൈമാറണം
ആദ്യം ലോട്ടറി ടിക്കറ്റിന് പുറത്ത് ലോട്ടറി വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പേരും മേൽവിലാസവും രേഖപ്പെടുത്തണം. സമ്മാനം വാങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കണം. തുക കൈപ്പറ്റുന്നതിനായി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത്, ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഇതിനുശേഷം ലോട്ടറി വെബ്സൈറ്റിൽ നിന്നും സ്റ്റാമ്പ് രതീത് ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിൽ 1 രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് വിവരങ്ങൾ പൂരിപ്പിച്ച് നൽകം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും നിർബന്ധമായി സമർപ്പിക്കാം.
ലോട്ടറി വകുപ്പും തയ്യാറാകില്ല
പേര് വിവരങ്ങൾ പുറത്ത് വിടരുതെന്ന് വിജയി ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പും ഇക്കാര്യങ്ങൾ പങ്കുവെയ്ക്കില്ല. എന്തായാലും 25 കോടി എടുത്തയാൾ ടിക്കറ്റും എടുത്ത് ഉടൻ ലോട്ടറി ഓഫീസിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications