ഓണാഘോഷം വീടുകളില്‍ മാത്രമാക്കണമെന്ന് മുഖ്യമന്ത്രി; പുറത്തുനിന്നുള്ള പൂക്കള്‍ ഒഴിവാക്കാം
തിരുവനന്തപുരം: ഓണാഘോഷം ഇത്തവണ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂക്കളമൊരുക്കാന്‍ അതത് സ്ഥലത്തെ പൂക്കള്‍ തന്നെ ഉപയോഗിക്കുന്നതാകും നല്ലത്. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ കൊറോണ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കും. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കര്‍ശന നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഓണാഘോഷവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ പോലീസ് ഇടപെണം. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രം പ്രവര്‍ത്തിക്കണം. കളക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിച്ച് വിഷയത്തില്‍ ധാരണയിലെത്തണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. ജാഗ്രത കൈവെടിയരുത്. രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ അവിടെയുള്ള പ്രത്യേകതകള്‍ മനസിലാക്കി പരിശോധിക്കണം. മരണ നിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. രോഗ വ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് ലക്ഷ്യം.
ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്കേറാന്‍ സാധ്യതയുണ്ട്. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാട് എടുക്കണം. രോഗവ്യാപനമുണ്ടാകുന്ന ഒരു കാര്യവും അനുവദിക്കാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹറ, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു
പാകിസ്താന് ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല