കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ച് പ്രവാസിയും മരിച്ചു, ഓണാഘോഷം ദുരന്തമായി

Google Oneindia Malayalam News

പാലക്കാട്: പ്രവാസി കുടുംബത്തിന്റെ ഓണാഘോഷം ദുരന്തമായി മാറി. ഏറെ പ്രതീക്ഷയോടെ ഓണത്തിന് നാട്ടിലെത്തിയ പ്രവാസിയ്ക്കും മകനുമാണ് ഓണം അവസാനത്തേത് ആയി മാറിയത്. അബുദാബിയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന അനുജന്‍ നമ്പൂതിരിപ്പാട് (52) ഓണത്തിനോട് അനുബന്ധിച്ചാണ് നാട്ടില്‍ എത്തിയത്. മുംബൈയില്‍ താമയിയ്ക്കുന്ന ഭാര്യയും മകന്‍ അരുണും(22) പാലക്കാട് എത്തിയിരുന്നു. എന്നാല്‍ പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ച് മരണത്തിലേയ്ക്ക് പോകാനായിരുന്നു അനുജന്‍ മ്പൂതിരിപ്പാടിന്റേയും മകന്‍ അരുണിന്റെയും വിധി.

തിരുവോണ ദിനത്തില്‍ വൈകിട്ട് 5.30 ഓടെയാണ് കരിമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള നദിയില്‍ കുളിയ്ക്കുന്നതിന് ഇവരുടെ കുടുംബ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് മുമ്പ് കുളിയ്ക്കാനിറങ്ങിയ സംഘത്തില്‍ അരുണ്‍ ഒഴുക്കില്‍പ്പെട്ടു. മകന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിയ്ക്കാന്‍ ശ്രമിച്ച അനുജന്‍ നമ്പൂതിരിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് നോക്കി നില്‍ക്കാനെ ബന്ധുക്കള്‍ക്ക് കഴിഞ്ഞുള്ളൂ.

Palakkad

പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ അനുജന്‍ നമ്പൂതിരിയുടെ ശരീരം വെള്ളത്തിന് മുകളിലേയ്ക്ക് പൊങ്ങി വന്നു. അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഏറെ നേരെ കാത്ത് നിന്ന ശേഷമാണ് അരുണിന്റെ മൃതേദഹം നദിയില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഏറെക്കാലത്തിന് ശേഷം കുടുംബത്തില്‍ നടന്ന ഒരു വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുവാന്‍ കൂടി വേണ്ടിയാണ് കുടുംബം പാലക്കാട് എത്തിയത്. എന്തായാലും പ്രിയപ്പെട്ടവരുടെ മരണം കുടുംബത്തെ ഏറെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം പാണക്കാട് മനയിലെ അംഗമാണ് മരിച്ച അനുജന്‍ നമ്പൂതിരി.

English summary
A expat Indian engineer living in Abu Dhabi, who went home to celebrate Onam with his son and other family members in Kerala, drowned in a river in Kerala’s Palakkad district on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X