Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷയെ മാത്രമല്ല, അപര്‍ണയേയും ഇസ്ലാമിലേയ്ക്ക് മതം മാറ്റി... നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് അമ്മ

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയതിന്റെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഫാത്തിമ എന്ന പേര് സ്വീകരിച്ച നിമിഷ ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ല.

അതിനിടയിലാണ് മറ്റൊരു മതംമാറ്റം കൂടി വിവാദമാകുന്നത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയായ അപര്‍ണയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി എന്നാണ് അമ്മയുടെ പരാതി.

കൊച്ചിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അപര്‍ണ 2013 ല്‍ ആണ് മതപരിവര്‍ത്തനം നടത്തിയത്. ഷഹാന എന്ന പേര് സ്വീകരിച്ച അപര്‍ണ ഇപ്പോള്‍ എവിടെയാണ്?

അപര്‍ണ

അപര്‍ണ

തിരുവനന്തപുരം സ്വദേശിനിയായ അപര്‍ണയെ ഇസ്ലാമിലേയ്ക്ക് നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാണ് അമ്മയുടെ പരാതി. അപര്‍ണയുടെ മാതാവ് മിനി വിജയന്‍ പോലീസില്‍ പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി

കൊച്ചിയിലെ ജുവല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള എന്‍ജിനീയറിങ് കോളേജില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ആയിരുന്നു അപര്‍ണ. അവിടെ വച്ചാണ് മതപരിവര്‍ത്തനം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

നിര്‍ബന്ധിത പരിവര്‍ത്തനം

നിര്‍ബന്ധിത പരിവര്‍ത്തനം

അപര്‍ണയെ ആരോ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നേരത്തേയും പോലീസിന് പരാതി നല്‍കിയിരുന്നത്രെ.

കോഴിക്കോട്?

കോഴിക്കോട്?

അന്ന് അന്വേഷിച്ചപ്പോള്‍ അപര്‍ണ കോഴിക്കോട് ഉണ്ടെന്നാണ് അറിഞ്ഞത്. പക്ഷേ കോടതിയിലെത്തിയപ്പോള്‍ അപര്‍ണ പറഞ്ഞത് മറ്റൊന്നായിരുന്നു.

 സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അപര്‍ണ പറഞ്ഞത്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്നും വ്യക്തമാക്കി.

ആരാണ് സുമയ്യ?

ആരാണ് സുമയ്യ?

കോടതിയില്‍ ഹാജരാകുമ്പോള്‍ ഷഹാനയായി മാറിയ അപര്‍ണയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. സുമയ്യ എന്നായിരുന്നു അവരുടെ പേര്. അവര്‍ക്കൊപ്പം പോകണം എന്നായിരുന്നത്രെ അപര്‍ണ ആവശ്യപ്പെട്ടത്.

അപര്‍ണ എവിടെ?

അപര്‍ണ എവിടെ?

പോലീസ് നല്‍കുന്ന വിവരം പ്രകാരം അപര്‍ണ ഇപ്പോള്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആണ് ഉള്ളത്. അവിടെ എന്ത് ചെയ്യുന്നു?

സത്യ സരണി

സത്യ സരണി

സത്യ സരണി എന്നൊരു സ്ഥാപനത്തിലാണ് അപര്‍ണ ഉള്ളത് എന്ന് പറയുന്നു. അന്യ മതസ്ഥരെ ഇസ്ലാം മതം പഠിപ്പിയ്ക്കുന്ന കേന്ദ്ര മാണ് സത്യസരണി,

ഒരു വിവരവും ഇല്ല

ഒരു വിവരവും ഇല്ല

ആദ്യകാലത്ത് അപര്‍ണ വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഈയിടെയായി ഒരു ബന്ധവും ഇല്ല.

നിമിഷയ്ക്ക് ശേഷം

നിമിഷയ്ക്ക് ശേഷം

നിമിഷ ഫാത്തിമയടക്കം 21 പേര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം മകള്‍ പിന്നെ വിളിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+