Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി ലവിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുക എന്നും സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിപ്പിലായിരിക്കും വീടുകള്‍ നിര്‍മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഈ വീടുകളില്‍ തന്നെ രണ്ടാം നില പണിയാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം നടത്തുക എന്നും അദ്ദേഹം അറിയിച്ചു.

Wayanad Landslide

ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍ പ്രവേശനോത്സവം നടത്തും. ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂള്‍ പുനര്‍നിര്‍മിച്ചു നിലനിര്‍ത്താനാവുമോ എന്നു വിദഗ്ധര്‍ പരിശോധിക്കും എന്നും ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും എന്നും തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും നല്‍കും. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമാക്കും. വായ്പ എഴുതിത്തള്ളുന്നതില്‍ റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടും

ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവരുടെ വായ്പ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണ് ഇപ്പോഴുള്ളത്. സ്വകാര്യവ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണെന്നിരിക്കെ ഇക്കാര്യത്തില്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. വയനാട് പുനരധിവാസത്തിന് സ്‌പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ഉരുള്‍പൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നു. 183 വീടുകളും 340 ഹെക്ടര്‍ കൃഷിയിടവുമാണ് നഷ്ടമായിരിക്കുന്നത്. 145 വീടുകള്‍ ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. അതേസമയം വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+