ലഹരി നുണഞ്ഞ് ഹോം സ്റ്റേയില്‍ ഡിജെ പാര്‍ട്ടി.. ബുക്കിങ്ങ് ഓണ്‍ലൈന്‍ വഴി.. നടത്തിപ്പുകാര്‍ പിടിയില്‍

  • Written By: Desk
Subscribe to Oneindia Malayalam

ഡിജെ പാര്‍ട്ടികളുടെ മറവില്‍ വീണ്ടും ലഹരി പിടിമുറുക്കുന്നു. ഇടുക്കി സൂര്യനെല്ലിയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ ഡിജെ പാര്‍ട്ടിയ്ക്കിടെയാണ് എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവും വിദേശ നിര്‍മ്മിത ലഹരി സിഗരറ്റുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരാണ് ഡിജി പാര്‍ട്ടിയില്‍ പങ്കെടുത്തത്. കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ലഹരി സംഘങ്ങള്‍ ഇടുക്കി കേന്ദ്രീകരിച്ചുള്ള ഹോംസ്റ്റേകളിലേക്ക് തങ്ങളുടെ കേന്ദ്രം മാറ്റിയിരിക്കുന്നതെന്നാണ് പോലീസിന്‍റെ നിഗമനം.

ഹോം സ്റ്റേ ഡിജെ പാര്‍ട്ടി

ഹോം സ്റ്റേ ഡിജെ പാര്‍ട്ടി

ബിഎല്‍റാം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേയില്‍ വെച്ചായിരുന്ന പാര്‍ട്ടി നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് ഹോം സ്റ്റേയിലെ പാര്‍ട്ടിയിലേക്ക് ബുക്കിങ്ങ് നടത്തിയിരുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെ

സ്ത്രീകള്‍ ഉള്‍പ്പെടെ

പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര്‍ ഉണ്ടായെന്ന് കണ്ടെത്തി.

പരിശോധനയില്‍ കണ്ടെത്തിയത്

പരിശോധനയില്‍ കണ്ടെത്തിയത്

20 എല്‍എസ്ഡി സറ്റാമ്പുകള്‍, നൂറ് ഗ്രാം കഞ്ചാവ്, മുന്തിയ ഇനം വിദേശമദ്യം, വിദേശ നിര്‍മ്മിത സിഗരറ്റ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പിന് പത്ത് ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിടിയിലായി

പിടിയിലായി

സംഭവത്തില്‍ എറണാകുളം ചേരനല്ലൂര്‍ സ്വദേശികളായ പ്രമോദ് ലാലു, മുഹമ്മദ് ഷിഹാസ്, കുളത്തില്‍ പറമ്പില്‍ ആഷിഖ് എന്നിവരെ എക്സൈസ് പിടികൂടി. പ്രമോദും ഷിഹാസും ടൈല്‍ ജോലിക്കാരാണ്, ജെസിബി ഓപ്പറേറ്ററാണ് ആഷിഖ്.

എല്ലാവരും ലഹരി ഉപയോഗിക്കുന്നവര്‍

എല്ലാവരും ലഹരി ഉപയോഗിക്കുന്നവര്‍

പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും തന്നെ മുന്‍പേ ലഹരി ഉപയോഗിക്കുന്നവരാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം മൂന്നാര്‍ സ്വദേശില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികളുടെ മൊഴി സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഹോം സ്റ്റേയില്‍ നിന്ന് ലഹരി കണ്ടെത്തിയതോടെ ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് സംഘം.

English summary
online booking for drug party in idukki police arrests organisers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്