കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈന്‍ രംഗത്തെ ആദായ വില്‍പ്പന: തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഓൺലൈന്‍ രംഗത്തെ ആദായ വില്‍പ്പനയില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. 'പ്രമുഖബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത് ?' ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്, അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട്ട് വാച്ചും വാങ്ങാൻ ഓൺലൈനായി പണമടച്ച് വഞ്ചിതരാകുന്നവരുടെ പരാതികൾ വർദ്ധിക്കുയാണ്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം അവബോധം നല്കന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാൽ എല്ലാം മറന്ന് അതിനുപിന്നാലെ പോകുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. പണം നഷ്‍ടപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകുന്നത്. അമ്പതിനായിരം രൂപയ്ക്കു മുകളിൽ വിലവരുന്ന ഗാഡ്‌ജെറ്റുകൾ അയ്യായിരം രൂപക്ക് ലഭ്യമാക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തിപോലും മനസിലാക്കാതെയാണ് ആൾക്കാർ തട്ടിപ്പിന് തലവച്ചുകൊടുക്കുന്നത്. തട്ടിപ്പിനിരയാവുന്നവരിലേറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർദ്ധിക്കുകയാണ്.

 smartphone

സോഷ്യൽ മീഡിയയിൽ പോപ്പ്പ്പ് മെസേജുകളായാണ് പലപ്പോൾ ഇത്തരം പരസ്യങ്ങൾ എത്തുക. പരസ്യങ്ങളിലെ ലിങ്കുകളില്‍ കയറി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ശീലം ഒഴിവാക്കണം. പലപ്പോഴും തട്ടിപ്പുസംഘങ്ങളാവും ഇത്തരം പരസ്യങ്ങള്‍ക്കു പിന്നില്‍. കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള ആധികാരികമായ വെബ്‌സൈറ്റുകളിൽ നിന്നുമാത്രം ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക. വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ കാണുന്ന തരത്തിൽ കൃത്യമാണോയെന്ന് പരിശോധിക്കണം. വെബ് അഡ്രസ് സുരക്ഷിതമാണെന്നും അധികാരികമാണെന്നും ഉറപ്പാക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

English summary
Online offer sales: Police warn against scams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X