പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമേ ഉണ്ടായിരുന്നുള്ളു: പിണറായി വിജയന്‍
മലപ്പുറം: രാജ്യത്ത് പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമെന്ന സംസ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുപക്ഷ സർക്കാർ ഉള്ളതുകൊണ്ട് മാത്രമാണ് ഇതിന് സാധിച്ചത്. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ തങ്ങള്‍ക്ക് ദൃഢമായ നിലപാട് ഉണ്ടെന്നും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.
"ഇടതു സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് കൂട്ടുനിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ മതനിരപേക്ഷ നിലപാട് തുടരും. അത് ആരെയും ആശ്രയിച്ചുകൊണ്ടല്ല. കേന്ദ്രത്തിലുള്ള സർക്കാർ വർഗീയമായ വിഭജനത്തിനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമം ഉൾപ്പടെയുള്ള നിയമങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. കേരളം അതിനെ ഒറ്റക്കെട്ടായി തന്നെ ചെറുത്തിട്ടുണ്ട്. ഇസ്രയേൽ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ കേരളം പലസ്തീനോടൊപ്പമാണ് നിന്നത് "- മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തിൽ പുതുമയുള്ള നടപടിയുമാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. തെരഞ്ഞെടുപ്പിന് ശേഷം നമ്മൾ അധികാരത്തിലേറ്റിയ സർക്കാർ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് എന്നത് ആവിഷ്‌കരിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കി. പ്രോഗ്രസ് റിപ്പോർട്ടിലൂടെ കഴിഞ്ഞ സർക്കാർ ജനങ്ങളെ അറിയിച്ചവ ജനം അംഗീകരിച്ചതിന്റെ ഫലമായാണ് ഭരണത്തുടർച്ച ലഭിച്ചത്.
2021 ൽ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കൂടുതൽ വേഗതയിൽ കാര്യ നിർവഹണം സാധ്യമാക്കി. ഫയൽ അദാലത്തുകൾ നടപ്പാക്കി. ഓരോ താലൂക്കിലൂടെയും ഫയൽ നീക്കങ്ങൾ വേഗത്തിലാക്കി. വിവിധ വകുപ്പുകളിൽ മന്ത്രിതല സംഘങ്ങൾ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്. ഫയലുകളുടെ നീക്കങ്ങൾ വേഗത്തിലാക്കുമ്പോൾ ഏറ്റവും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നു.
ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങൾ ജില്ലാ കളക്ടർമാർ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം കാര്യക്ഷമമാക്കുന്നു. ഇതൊക്കെ ഭരണനിർവ്വഹണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ്. മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിർവ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ജനങ്ങൾക്ക് നല്ലരീതിയിൽ നീതി ലഭ്യമാക്കുകയെന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. ഭരണനിർവ്വഹണത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്. ഇതിനു വേണ്ടിയാണ് ഫയൽ അദാലത്തുകളും താലൂക്ക് തല പരാതി പരിഹാര അദാലത്തുകളും തുടർന്ന് ജില്ലാ, മേഖലാതല പരാതി പരിഹാര അദാലത്തുകളും സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications