ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ഈ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂ: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള വർഗീയ വിരുദ്ധ ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് എങ്കിൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന മോദി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂവെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. കേവലം കർഷകർ മാത്രമല്ല ഈ സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് ആകമാനം ഉള്ള തൊഴിലാളികളും വിദ്യാർത്ഥികൾ സ്ത്രീകൾ യുവാക്കൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പെട്ട വ്യാപാര സമൂഹവും പത്ര പ്രവർത്തകരും അടക്കം എല്ലാ വിഭാഗവും ഈ സമരത്തിൽ പിന്തുണ നൽകുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെടുന്നു. കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന വേളയില്‍ ഇന്ന് കരിദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. അവരുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇന്ന് കരിദിനം.
കർഷക സമരം തുടങ്ങിയിട്ട് ഇന്ന് 6 മാസം തികയുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് 7 വർഷവും മോദി സർക്കാരിൻറെ ഏഴ് വർഷക്കാലം രാജ്യത്തിൻറെ സമസ്ത മേഖലകളും കോർപ്പറേറ്റുകൾക്ക് തീറെഴുതി. അതിൽ ഏറ്റവും സുപ്രധാനമാണ് കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷകരെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ കർഷക കരിനിയമങ്ങൾ.
സംയുക്ത കിസാൻ മോർച്ചയാണ് രാജ്യ വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. കേവലം കർഷകർ മാത്രമല്ല ഈ സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് ആകമാനം ഉള്ള തൊഴിലാളികളും വിദ്യാർത്ഥികൾ സ്ത്രീകൾ യുവാക്കൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പെട്ട വ്യാപാര സമൂഹവും പത്ര പ്രവർത്തകരും അടക്കം എല്ലാ വിഭാഗവും ഈ സമരത്തിൽ പിന്തുണ നൽകുന്നു.

ഈ കരിദിനത്തിൽ പ്രധാനമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
3 കാർഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കുക.
മിനിമം താങ്ങുവില ഉറപ്പാക്കുക.
തൊഴിൽ കോഡ് ഉപേക്ഷിക്കുക.
പൊതുമേഖലാ ഓഹരി വില്പന അവസാനിപ്പിക്കുക.
തൊഴിലുറപ്പ് പദ്ധതി പ്രകാരം മിനിമം 200 ദിവസം തൊഴിലും 600 രൂപ മിനിമം വേതനവും ആയി ഉയർത്തുക. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുക. തുടങ്ങിയ അടിസ്ഥാന ജീവിത പ്രശ്നങ്ങളാണ് ഈ കരിനിയമത്തിന് ആധാരമായി ഉയർത്തിയിരിക്കുന്നത്.
Recommended Video
ഇത് നേടിയെടുക്കാൻ രാജ്യമെമ്പാടുമുള്ള വർഗീയ വിരുദ്ധ ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് എങ്കിൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന മോദി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂ. നമുക്ക് ഒരുമിക്കാം. ജാഗ്രതയോടെ പ്രതിരോധിക്കാം.












Click it and Unblock the Notifications