ഓന്ത് സജീവന്‍...!!! കൊടുംകുറ്റവാളി... 14 കാരിയെ പീഡിപ്പിച്ച് അകത്തായി, ഇപ്പോള്‍ യുവതിയെ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തൃശൂര്‍: കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത സ്ഥിതിയാണ്. നാള്‍ക്കുനാള്‍ പീഡനങ്ങള്‍ ഏറെ വരുന്നു. പീഡന കേസില്‍ പിടിയിലായവര്‍ തന്നെ വീണ്ടും അത്തരം പരിപാടികളുമായി രംഗത്ത് വരുന്ന വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ ഒരുപാടുണ്ട്.

അത്തരം ഒരാളാണ് തൃശൂരില്‍ ഇപ്പോള്‍ അറസ്റ്റിലായ സജീവന്‍ എന്ന ഓന്ത് സജീവന്‍. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. അപ്പോഴാണ് പുതിയ സംഭവം.

കുപ്രസിദ്ധ ക്രിമിനല്‍

കുപ്രസിദ്ധ ക്രിമിനല്‍

കുപ്രസിദ്ധ ക്രിമിനല്‍ ആണ് 45 വയസ്സുകാരനായ സജീവന്‍. ഇയാള്‍ പോട്ടോര്‍ എല്‍ബിഎസ് കോളനി സ്വദേശിയാണ്.

14 കാരിയെ പീഡിപ്പിച്ചു

14 കാരിയെ പീഡിപ്പിച്ചു

14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു ഇയാള്‍. പോക്‌സോ നിയമ പ്രകാരം ആയിരുന്നു ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.

യുവതിയെ പീഡിപിക്കാന്‍ ശ്രമം

യുവതിയെ പീഡിപിക്കാന്‍ ശ്രമം

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ഓന്ത് സജീവന്‍ ഇപ്പോള്‍ വീണ്ടും പിടിയിലായിരിക്കുകയാണ്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഓട്ടോയില്‍ കയറ്റി പീഡനശ്രമം

ഓട്ടോയില്‍ കയറ്റി പീഡനശ്രമം

യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പോട്ടൂരില്‍ വച്ചായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കൊടും ക്രിമിനല്‍

കൊടും ക്രിമിനല്‍

നാല്‍പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ട് തവണ ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2007 ലും 2017 ലും ആയിരുന്നു ഇത്.

പ്രകൃതിവിരുദ്ധ പീഡനം

പ്രകൃതിവിരുദ്ധ പീഡനം

സ്ത്രീകള്‍ മാത്രമല്ല ഇയാളുടെ ഇര. പുരുഷന്‍മാരേയും ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാറുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തെ ചെറുത്ത യുവാവിനെ കൊന്ന കേസിലും ഓന്ത് സജീവന്‍ പ്രതിയാണ്.

English summary
Habitual Criminal Onth Sajeevan arrested at Thrissur for molesting woman.
Please Wait while comments are loading...