Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം; അംഗീകരിച്ചതായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ തനിക്ക് ഔദ്യോഗിക ബഹുമതികള്‍ ആവശ്യമില്ലെന്ന നിലപാട് അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കുടുംബത്തെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം പോലെ സംസ്‌കാരം മതിയെന്നാണ് ഭാര്യ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പററഞ്ഞു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം അറിയാനാണ് ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്. അതേസമയം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി. പുതുപ്പള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ മൂന്നരയ്ക്കാണ് സംസ്‌കാരം.

oommen-chandy-death-2023

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. അതേസമയം നിലവില്‍ വിലാപ യാത്ര കോട്ടയത്തേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. യാത്ര വളരെ പതിയെയാണ്. ജനസാഗരമാണ് ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒന്ന് കാണാനായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരാതിര്‍ത്തി കടന്നത് മൂന്നര മണിക്കൂറില്‍ അധികം എടുത്താണ്. പലയിടത്തും പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ അടക്കം നിരവധി പേരാണ് റോഡിലുണ്ടായിരുന്നത്.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. വിലാപയാത്ര നിലവില്‍ കിളിമാനൂരെത്തിയിട്ടുണ്ട്. എന്നാല്‍ ജനപ്രവാഹമാണ് എല്ലായിടത്തുമുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരുടെ റോഡരികില്‍ കാണാനായി തടിച്ച് കൂടിയിരുന്നു.

എതിര്‍ത്തപ്പോഴും, യോജിച്ച് നിന്ന് പ്രവര്‍ത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്‌നേഹത്തോടെയാണ് ബഹുമാനത്തോടെയുമാണ് വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. തികഞ്ഞ ആത്മസംയമനത്തോടെയും സമചിത്തതയോടെയും പ്രശ്‌നങ്ങളെ സമീപിച്ചിരുന്ന ശൈലിയാണ് ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നതെന്നും വാസവന്‍ പറഞ്ഞു.

വിലാപ യാത്ര 8 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ മൂന്ന് മണിക്കൂറോളം. ഉയിരൊഴിഞ്ഞിട്ടും ജനക്കൂട്ടം ഉമ്മന്‍ ചാണ്ടിയെ കൈയ്യൊഴിയുന്നില്ല. ആള്‍ക്കൂട്ടം തനിച്ചാണ് അവരുടെ നാഥന്റെ അവസാന യാത്രയിലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. പലരും ശാരീരിക വൈഷമ്യങ്ങളുള്ള ആളുകളാണ്. അവരെ എടുത്തുയര്‍ത്തിയാണ് ആളുകള്‍ കാണിച്ച് കൊടുക്കുന്നത്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ട് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ശ്രമിക്കുന്നുണ്ട്. എത്രയൊക്കെ അപമാനിക്കാന്‍ ശ്രമിച്ചിട്ടും, കുറ്റപ്പെടുത്താനും, കല്ലെറിയാനും ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ നന്മ അദ്ദേഹം കൈവിട്ടില്ല എന്നുള്ളതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+