പണി തീര്‍ന്ന് കഴിയുമ്പോള്‍ മെട്രോയുടെ ഉദ്ഘാടനം നടത്താന്‍ ആര്‍ക്കും കഴിയും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം കുറച്ച് കൂടി ജനകീയമാക്കാമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലെ അവഗണനയെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി മെട്രോയില്‍ കോണ്‍ഗ്രസ് നടത്തിയ ജനകീയയാത്രയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പണി തീര്‍ന്ന് കഴിയുമ്പോള്‍ മെട്രോയുടെ ഉദ്ഘാടനം നടത്താന്‍ ആര്‍ക്കും കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ ക്ഷണിക്കാതിരുന്നതില്‍ വിഷമമില്ലെന്നും ഇനിയൊരു വിവാദത്തിനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

oommen-chandy

ടിക്കെറ്റെടുത്ത് ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയയാത്ര. ഒട്ടേറെ അണികളും ജനകീയ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, പിടി തോമസ്, ബെന്നിബൈഹനാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വിപി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

English summary
Oommen Chandy Kochi metro.
Please Wait while comments are loading...